റാം സംവിധാനം ചെയ്ത പേരന്‍പ് നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. മമ്മൂട്ടിയുടെ അഭിനയം മികച്ചതാണെന്നാണ് പ്രീമിയര്‍ ഷോ കണ്ടവര്‍ പറയുന്നത്. മമ്മൂട്ടിയെ പോലെ വെല്ലുവിളികള്‍ നേരിടുന്ന കഥാപാത്രമായാണ് സാധന എത്തുന്നത്. സ്പാസ്റ്റിക് പരാലിസിസ് എന്ന രോഗം ബാധിച്ച മമ്മൂട്ടിയുടെ മകളായാണ് സാധന ചിത്രത്തില്‍ അഭിനയിക്കുന്നത്. ചലച്ചിത്രമേളകളില്‍ നിറഞ്ഞ കയ്യടി നേടിക്കൊണ്ട് പേരന്‍പ് മുന്നേറുകയാണ്. ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഒരിക്കല്‍ മുഖം കഥാപാത്രമായ പാപ്പായെപ്പോലെ കോടിപ്പോയെന്ന് സാധന ഓര്‍ക്കുന്നു. ലോങ് ഷോട്ടിന് ശേഷമായിരുന്നു അത്. ഒരുപാട് നേരം മുഖം കോടിപ്പിടിച്ചതുകൊണ്ട് ഷോട്ടിന് ശേഷവും […]
Tag: Mammootty
പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി ‘മധുര രാജ’യുടെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു
മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മധുര രാജ’. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. സണ്ണി ലിയോണും മമ്മൂട്ടിയും ഒരുമിച്ചുള്ള സ്റ്റില്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു ഗാനത്തിലാണ് സണ്ണി ലിയോണ്‍ എത്തുന്നത്. സലീം കുമാര്‍, വിനയപ്രസാദ്, തിരക്കഥാകൃത്ത് ഉദയകൃഷ്ണ, ഷംന കാസിം, ജയ്, രമേഷ് പിഷാരടി, തെസ്‌നി ഖാന്‍, അനുശ്രീ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. തമിഴ് നടന്‍ ജയ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉദയ്കൃഷ്ണയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ […]
തിയേറ്ററുകള്‍ ഇളക്കിമറിക്കാന്‍ മധുരരാജയെത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
പോക്കിരിരാജയ്ക്കു ശേഷം മമ്മൂട്ടിയും വൈശാഖും ഒരുമിക്കുന്ന മാസ് എന്‍റര്‍ടെയ്‌നര്‍ ‘മധുരരാജ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മമ്മൂട്ടി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. 2010ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ രണ്ടാംഭാഗമായാകും ചിത്രമെത്തുന്നത്. പോക്കിരിരാജ റിലീസ് ചെയ്ത് എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം എത്തുന്ന ചിത്രം മമ്മൂട്ടിയുടെ 9 ഇയര്‍ ചലഞ്ച് ആണെന്നാണ് ആരാധകര്‍ പറയുന്നത്. പുലിമുരുകന്‍റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ […]
‘ഞാന്‍ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം’; ഡാന്‍സ് സ്‌കൂള്‍ ഉദ്ഘാടനത്തിന് ചിരിയുണര്‍ത്തി മമ്മൂട്ടി- video
ചലച്ചിത്രതാരം കൃഷ്ണപ്രഭയുടെ ഡാന്‍സ് സ്‌കൂളിന്‍റെ ഉദ്ഘാടനത്തില്‍ ചിരിപടര്‍ത്തി മമ്മൂട്ടിയുടെ വാക്കുകള്‍. കൃഷ്ണ പ്രഭയുടെ ജൈനിക കലാ വിദ്യാലയത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുമ്പോഴായിരുന്നു മമ്മൂട്ടിയുടെ ഫലിതം. ‘കൃഷ്ണ പ്രഭ, ഞാന്‍ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം, എന്‍റെ ശിഷ്യ ഇങ്ങനെ ഒരു സ്‌കൂള്‍ തുടങ്ങുന്നതില്‍ വളരെ സന്തോഷമുണ്ട്. ഞാന്‍ പിന്നെ ലോകത്തെമ്പാടും നൃത്തം ചെയ്ത് നടക്കുന്നതു കൊണ്ട് എല്ലായിപ്പോഴും എല്ലായിടത്തും എത്താന്‍ കഴിയണം എന്നില്ല..’- മമ്മൂട്ടി പറഞ്ഞു. തിരക്കുകള്‍ക്കിടയിലും തന്‍റെ ചെറിയ ചടങ്ങിനെത്തിയ മമ്മൂക്കയോട് എത്ര നന്ദി […]
കസബ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പാർവതി
നടി പാർവതിക്കെതിരെ പൊതു ഇടങ്ങളിലും സമൂഹ മാധ്യമങ്ങളിലും കസബ വിവാദം ഒരുപാട് വിമർശനങ്ങൾക്കു കാരണമാക്കിയിട്ടുണ്ട്. ഇതിനെത്തുടർന്ന് നടിക്കെതിരെ ഡിസ്‌ലൈക്ക് ക്യാമ്പയിൻ വരെ സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു. കസബ എന്ന സിനിമയെയും അതിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെയും നടി പാർവതി വിമർശിച്ചത് ആയിരുന്നു വലിയ വിവാദങ്ങളുടെ തുടക്കം. എന്നാൽ താൻ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടെന്നും സ്ത്രീ വിരുദ്ധ കഥാപാത്രങ്ങളെയല്ല അവയെ മഹത്വവൽക്കരിക്കുന്നതിനെതിരായാണ് താൻ അഭിപ്രായം പറഞ്ഞതെന്നുമാണ് പാർവതിയുടെ പുതിയ വെളിപ്പെടുത്തൽ. 2017–ലെ ഐഎഫ്എഫ്കെ കാലത്താണ് പാർവതി അത്തരത്തിൽ ഒരു വിമർശനം ഉന്നയിച്ചത്. […]
മമ്മൂക്ക നിസാര കാര്യങ്ങള്‍ക്ക് പിണങ്ങുകയും മുഖം വീര്‍പ്പിക്കുകയും ചെയ്യും: ഉര്‍വശി
മമ്മൂട്ടിയെക്കുറിച്ച് നടി ഉര്‍വശി രസകരമായ കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ്. കുട്ടികളുടെ സ്വഭാവമാണ് മമ്മൂട്ടിക്കെന്ന് ഊര്‍വശി പറയുന്നു. മമ്മൂക്ക ചെറിയ കുട്ടികളുടേത് പോലെ നിസാര കാര്യങ്ങള്‍ക്ക് പിണങ്ങുകയും മുഖം വീര്‍പ്പിക്കുകയും വാശി കാണിക്കുകയും ചെയ്യുന്നയാളാണ്. ”കുട്ടികളുടെ സ്വഭാവമാണ് മമ്മൂക്കയ്ക്ക്. അദ്ദേഹത്തിന് ഇഷ്ടമുള്ള വാച്ച് വേറൊരാള്‍ കെട്ടികൊണ്ടുവന്നാല്‍ അത് മതി പിണങ്ങാന്‍. ഒരു പുതിയ സാധനം വന്നാല്‍ അത് ആദ്യം വാങ്ങണം. വേറാരെങ്കിലും മേടിച്ചാല്‍ അതിഷ്ടമല്ല. മമ്മൂക്ക വാഹനം ഓടിക്കുമ്പോള്‍ ആരും ഓവര്‍ ടേക്ക് ചെയ്തൂടാ. സ്‌കൂട്ടറിനെയൊക്കെ ഓവര്‍ടേക്ക് ചെയ്തിട്ട് ഞാന്‍ […]
ബൈക്കപകടത്തില്‍ മരിച്ച ആരാധകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂക്ക
മൂവാറ്റുപുഴ: ആരാധകന്‍റെ മരണത്തില്‍ സങ്കടം പങ്കുവെച്ച് മമ്മൂട്ടി. ബൈക്കപകടത്തില്‍ മരിച്ച മൂവാറ്റുപുഴ സ്വദേശി അഫ്‌സലിന്‍റെ നിര്യാണത്തിലാണ് മമ്മൂക്ക അനുശോചനം രേഖപ്പെടുത്തിയത്. അഫ്‌സലിന്‍റെ ചിത്രം ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ച് ആദരാഞ്ജലി രേഖപ്പെടുത്തിയാണ് താരം അനുശോചനം അറിയച്ചത്. ഇന്നലെ ഉച്ചക്ക് എം സി റോഡില്‍ വാഴപ്പിള്ളിയില്‍ നടന്ന അപകടത്തിലാണ് ഇരുപത്തിമൂന്നുകാരനായ അഫ്‌സല്‍ മരിച്ചത്. അഫ്‌സല്‍ യാത്ര ചെയ്തിരുന്ന ബൈക്കില്‍ എതിരെ വന്ന ലോറി ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ അഫ്‌സല്‍ നിലത്തു വീഴുകയും ലോറി തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. അപകട സ്ഥലത്ത് വെച്ചുതന്നെ […]
എന്‍റെ എല്ലാ വേദനകളിലും കൂടെനിന്നത് മമ്മൂട്ടിയാണ്: ആന്‍റണി പെരുമ്പാവൂര്‍
കൊച്ചി: തന്‍റെ എല്ലാ വേദനകളിലും മമ്മൂട്ടി കൂടെ നിന്നിട്ടുണ്ടെന്ന് ആന്‍റണി പെരുമ്പാവൂര്‍. തങ്ങളുടെ വീട്ടിലെ കാരണവര്‍ തന്നെയാണ് മമ്മൂക്ക എന്നും ഒരു തവണപോലും മുഖം കറുപ്പിച്ചു സംസാരിച്ചിട്ടില്ലെന്നും ആന്‍റണി പറഞ്ഞു. മമ്മൂക്ക അപ്പുറത്തു നില്‍ക്കുന്നതൊരു ശക്തിയാണ് എന്നും ആന്‍റണി പറയുന്നു. തന്‍റെ വളര്‍ച്ചയില്‍പ്പോലും അദ്ദേഹം വളരേയേറെ ശ്രദ്ധ കാണിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എന്തെങ്കിലും അതൃപ്തി ഉണ്ടെങ്കില്‍ അത് സ്‌നേഹപൂര്‍വം തന്നെ തുറന്നു പറയുകയും ചെയ്യുമെന്ന് ആന്‍റണി പറഞ്ഞു. എന്നാല്‍ ‘തന്നോട് അദ്ദേഹം ഒരു തവണപോലും മുഖം കറുപ്പിച്ചു സംസാരിച്ചിട്ടില്ല.’ആദി’ […]
മമ്മൂട്ടിയുടെ ‘ഉണ്ട’യുടെ ചിത്രീകരണം തടഞ്ഞ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
സിനിമയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായി വനത്തില്‍ മണ്ണിറക്കിയത് തടഞ്ഞ ഉദ്യോഗസ്ഥന് അട്ടപ്പാടിക്ക് സ്ഥലം മാറ്റം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം ഉണ്ടയുടെ ചിത്രീകരണത്തിടെയാണ് സംഭവം. നിയമം ലംഘിച്ചുകൊണ്ട് മണ്ണിടാന്‍ ഫോറസ്റ്റ് ഓഫീസര്‍ തന്നെയാണ് അനുമതി നല്‍കിയത്. കാസര്‍കോഡ് കാറടുക്ക മുള്ളേരിയ പാര്‍ഥക്കൊച്ചി റിസര്‍വ്വ് വനത്തിലാണ് സംഭവം. ചിത്രീകരണാവശ്യത്തിനായി അറുപത് ലോഡ് മണ്ണിറക്കി. മണ്ണ് ഇറക്കാനും ഡിഎഫ്ഒ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇത് നിയമലംഘനമാണെന്ന് കണ്ടെത്തി ഡിഎഫ്ഒക്കെതിരെ നടപടിയെടുക്കണമെന്ന് മേലുദ്യോഗസ്ഥന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ റിപ്പോര്‍ട്ട് പരിഗണിക്കാതെ വനംവകുപ്പ് […]
വ്യത്യസ്ത മേക്കോവറുമായി മമ്മൂക്ക; ‘യാത്ര’ കേരളത്തിലും മിന്നിക്കും
വ്യത്യസ്ത പ്രമേയം പറയുന്നതും മാസ് എന്‍റര്‍ടെയ്‌നറുകളുമായ നിരവധി സിനിമകള്‍ മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ തെലുങ്കില്‍ തിരിച്ചെത്തിയ ചിത്രമായിരുന്നു ‘യാത്ര’. ചിത്രീകരണം പൂര്‍ത്തിയായ യാത്ര നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററിനുമെല്ലാം തന്നെ മികച്ച വരവേല്‍പ്പ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ഡിസംബര്‍ 21നാണ് മമ്മൂക്കയുടെ യാത്ര തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്‍റെ കേരളാ വിതരണാവകാശം വിറ്റുപോയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് […]










