നവജാത ശിശുവിന്‍റെ മുഖം പിടിച്ച്‌ തിരിച്ച നഴ്സുമാര്‍ക്ക് ജോലി നഷ്ടമായി

മക്ക: സൗദിയിലെ ആശുപത്രിയില്‍ പിഞ്ചുകുഞ്ഞിന് നേരെയുണ്ടായ ക്രൂരതയ്ക്ക് നഴ്സുമാരുടെ ജോലി തെറിപ്പിച്ച്‌ തക്കതായ നടപടി. മക്ക പ്രവിശ്യയിലെ തായിഫ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ നഴ്സുമാര്‍ക്കെതിരെയാണ് അച്ചടക്ക നടപടി. നഴ്സുമാര്‍ കുട്ടിയുടെ മുഖം പിടിച്ച്‌ തിരിക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവത്തെ കുറിച്ച്‌ അന്വേഷണം നടന്നതും പ്രതികള്‍ക്ക് ജോലി നഷ്ടമായതും. വീഡിയോ വ്യാജമല്ലെന്ന് ആരോഗ്യമന്ത്രാലയവും തായിഫ് ചില്‍ഡ്രന്‍സ് ആശുപത്രി അധികൃതരും സ്ഥിരീകരണം നല്‍കിയിരുന്നു. നഴ്സുമാരുടെ ലൈസന്‍സ് റദ്ദാക്കാനും ഉത്തരവുണ്ട്. ഒരു നഴ്സ് കുഞ്ഞിന്‍റെ കഴുത്തില്‍ പിടിച്ച്‌ തൂക്കി മുഖത്ത് […]