തൃശ്ശൂരില്‍ തുഷാര്‍ തന്നെ സ്ഥാനാര്‍ത്ഥി; എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിഞ്ഞേക്കില്ല

തൃശ്ശൂര്‍: തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായി പൈലി വാദ്യാട്ടിനെയും പ്രഖ്യാപിച്ചു. അതേ സമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ എസ്എന്‍ഡിപി ഭാരവാഹിത്വം രാജിവെക്കണമെന്ന വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനയില്‍ നിന്നും തുഷാര്‍ ഒഴിഞ്ഞുമാറി. അത്തരമൊരു ആവശ്യത്തെപ്പറ്റി തനിക്ക് അറിയില്ലെന്നും അതു പറഞ്ഞവരോടു തന്നെ ചോദിക്കണമെന്നുമായിരുന്നു തുഷാറിന്‍റെ പ്രതികരണം. തുഷാര്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിഞ്ഞേക്കില്ലെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം അഞ്ചാം ദിവസവും അനിശ്ചിതത്വത്തില്‍

ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി രണ്ട് മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ അനിശ്ചിതത്വം അഞ്ചാം ദിവസവും തുടരുന്നു. മത്സരിക്കാന്‍ വയനാടും കര്‍ണാടകവും പരിഗണനയിലുണ്ടെന്നാണ് ദേശീയ നേതാക്കള്‍ നല്‍കുന്ന സൂചന. രാഹുലിനെ കര്‍ണാടകത്തില്‍ മത്സരിപ്പിക്കാന്‍ സമ്മര്‍ദ്ധവുമായി മല്ലികാര്‍ജ്ജുന ഖാര്‍ഗെ ഉള്‍പ്പെടയുള്ള നേതാക്കള്‍ രംഗത്തുണ്ട്. ഇന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ നേതാക്കള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടാം മണ്ഡലം സംബന്ധിച്ചുള്ള തീരുമാനം കുഴഞ്ഞു മറിയുന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. അമിത ആത്മവിശ്വാസത്താല്‍ രാഹുല്‍ മത്സരിക്കാന്‍ […]

പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ തന്നെ

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥിയായി കെ സുരേന്ദ്രനെ പ്രഖ്യാപിച്ചു. ഇന്നു പുറത്തിറക്കിയ മൂന്നാമത്തെ സ്ഥാനാര്‍ഥി പട്ടികയിലാണ് സുരേന്ദ്രനെ പ്രഖ്യാപിച്ചത്. കേരളത്തില്‍ പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ആദ്യ പട്ടികയില്‍ തന്നെ ബിജെപി പ്രഖ്യാപിച്ചിരുന്നു. സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായെങ്കിലും പ്രഖ്യാപനം വരാത്തത് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. സാങ്കേതികത്വം കാരണമാണ് ആദ്യ പട്ടികയില്‍ പത്തനംതിട്ട ഇല്ലാതിരുന്നത് എന്നാണ് ബിജെപി നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ രണ്ടാം പട്ടികയിലും സുരേന്ദ്രന്‍ ഇല്ലാതായതോടെ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം രൂക്ഷമായി. 36 പേരുടെ […]

അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാവും. രാഹുല്‍ കേരളത്തില്‍ മത്സരിക്കണമെന്ന കെപിസിസിയുടെ ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു. രാഹുലിനായി മത്സര രംഗത്തുനിന്നു പിന്‍മാറുകയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖ് അറിയിച്ചു. വയനാടു മത്സരിക്കണമെന്ന ആവശ്യം രാഹുല്‍ ഗാന്ധിക്കു മുന്നില്‍ വച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയാണ് സ്ഥിരീകരിച്ചത്. പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇക്കാര്യം അറിയിച്ചു. ആവശ്യം രാഹുല്‍ അംഗീകരിച്ചതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇതു […]

മുരളി തോല്‍ക്കും, വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടിവരില്ല: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധന്‍ ജയിച്ച്‌ വട്ടിയൂര്‍ക്കാവ് നിമയസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന് കരുതുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍. ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എംഎല്‍എമാരില്‍ ആരും ജയിക്കില്ലെന്ന് കുമ്മനം പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ ബിജെപിയെ തോല്‍പ്പിക്കാനായി വോട്ടുമറിച്ചവരാണ് സിപിഎം. അങ്ങനെയുള്ള സിപിഎമ്മിന് ബിജെപി വോട്ടുമറിക്കുമെന്ന് ആരോപിക്കാനുള്ള യോഗ്യത എന്താണെന്ന് കുമ്മനം ചോദിച്ചു. വട്ടിയൂര്‍ക്കാവില്‍ എങ്ങനെയാണ് സിപിഎം സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്കു പോയതെന്ന് എല്ലാവര്‍ക്കും അറിയാം. ഈ തെരഞ്ഞെടുപ്പിലും അത്തരം വോട്ടുമറിക്കല്‍ പ്രതീക്ഷിക്കുന്നുണ്ട്. സിപിഎം നിലനില്‍പ്പിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കുമ്മനം […]

തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യപ്രചാരണ വിഷയം ആക്കണം; നിലപാട് അറിയിച്ച് ആര്‍എസ്എസ്

കൊച്ചി: തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യപ്രചാരണ വിഷയം ആക്കണമെന്ന് ആര്‍എസ്എസ്. കൊച്ചിയില്‍ നടന്ന ആര്‍എസ്എസ് സമന്വയ ബൈഠക്കിന്‍റെതാണ് തീരുമാനം. എതിര്‍പ്പുകള്‍ക്കിടയിലും ആര്‍എസ്എസ് സമന്വയ ബൈഠക്കില്‍ പങ്കെടുക്കാന്‍ ശ്രീധരന്‍പിള്ള എത്തിയിരുന്നു. പത്തനംതിട്ടയ്ക്ക് വേണ്ടി അവസാന നിമിഷം വരെ ശ്രമിച്ച് തഴയപ്പെട്ടതിലുള്ള അതൃപ്തി ശ്രീധരന്‍പിള്ള ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. വലിയ തര്‍ക്കം നടന്നെങ്കിലും ഇനി പട്ടികയില്‍ മാറ്റമുണ്ടാകാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസ്സാണ് അവസാന നിമിഷം പിള്ളയുടെ പേര് വെട്ടിയത്. പട്ടികയില്‍ പിള്ളയ്ക്ക് മാത്രമല്ല കൃഷ്ണദാസ് പക്ഷത്തിനും അതൃപ്തിയുണ്ട്. പത്തനംതിട്ട ഇല്ലെന്ന് ഉറപ്പിച്ച […]

ജേക്കബ് തോമസ് ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയായേക്കും

കൊച്ചി : ഡിജിപി ജേക്കബ് തോമസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ചാലക്കുടി ലോക്‌സഭ മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണ് സൂചന. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്‍റി-20 മുന്നണിയുടെ കീഴിലാണ് ജേക്കബ് തോമസ് ജനവിധി തേടുക. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി ജേക്കബ് തോമസ് ഉടന്‍ ഐഎപിഎസില്‍ നിന്നും രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ജേക്കബ് തോമസ് ഒന്നര വര്‍ഷമായി സസ്‌പെന്‍ഷനിലാണ്. ഇടതു സര്‍ക്കാരും ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരും തനിക്കെതിരെ നിലപാട് തുടരുകയാണെന്ന് ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. ചാലക്കുടിയില്‍ നിലവിലെ എംപി ഇന്നസെന്‍റാണ് സിപിഎം […]

പിന്തുണ തേടി ഇങ്ങോട്ട് വരേണ്ട; ഇന്നസെന്‍റിന് വോട്ട് ചെയ്യില്ലെന്ന് എന്‍എസ്എസ്

ചാലക്കുടി: ചാലക്കുടിയിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയും സിനിമാതാരവുമായ ഇന്നസെന്‍റിന് കനത്ത തിരിച്ചടി നല്‍കി എന്‍.എസ്.എസ്. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്നസെന്‍റിന് വോട്ട് ചെയ്യില്ലെന്നും, പിന്തുണ തേടി തങ്ങളെ കാണാനായി വരേണ്ട ആവശ്യമില്ലെന്നും മുകുന്ദപുരം താലൂക്ക് യൂണിയന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം എസ്.എന്‍.ഡി.പി പിന്തുണ തേടി വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച ശേഷം ഇന്നസെന്‍റ് താന്‍ എന്‍.എസ്.എസ്. ആസ്ഥാനത്തു ചെന്നു വോട്ട് തേടില്ലെന്ന് പരസ്യമായി പറഞ്ഞിരുന്നു. ഈ വാക്കുകളാണ് ഇപ്പോള്‍ എന്‍.എസ്എസിന്‍റെ അപ്രീതിക്ക് കാരണമായിരിക്കുന്നത്. ശബരിമല വിഷയത്തിലടക്കം സര്‍ക്കാരുമായും സി.പി.ഐ.എമ്മുമായും പരസ്യമായി എതിര്‍പ്പ് […]

‘തെരഞ്ഞെടുപ്പല്ലേ, എതിരാളികള്‍ നല്ലതു പറയില്ലല്ലോ’; ആര്‍എംപി മുല്ലപ്പള്ളിയുടെ കൂട്ടിലടച്ച തത്തയെന്ന് പി ജയരാജന്‍

വടകര: താന്‍ വിജയിച്ചാല്‍ കൂടുതല്‍ ആര്‍എംപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമെന്ന് ഭയക്കുന്നുവെന്ന കെ.കെ രമയുടെ വാക്കുകള്‍ക്ക് മറുപടിയുമായി പി ജയരാജന്‍. എത്ര മോശമായി ചിത്രീകരിച്ചാലും വടകരയിലെ വോട്ടര്‍മാര്‍ അതൊന്നും വിശ്വസിക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ചൂടില്‍ രാഷ്ട്രീയ എതിരാളികള്‍ തന്നെപ്പറ്റി നല്ലതുപറയുമെന്ന് കരുതാന്‍ കഴയില്ലെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ”ജയരാജന്‍ വിജയിച്ചാല്‍ ടിപി ചന്ദ്രശേഖരനെപ്പോലെ തങ്ങളുടെ പ്രവര്‍ത്തകര്‍ കൊല്ലപ്പെടും എന്നായിരുന്നു കെ. കെ രമ അഭിമുഖത്തില്‍ പറഞ്ഞത്. […]

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക നാളെ; മത്സരിക്കുന്നത് പാര്‍ട്ടി തീരുമാനിക്കും: പി.എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അന്തിമ തീരുമാനം ദേശീയ നേതൃത്വമെടുക്കും. ആര്‍എസ്എസ് ഇടപെടല്‍ ഉണ്ടായോ എന്ന് അവരോട് ചോദിക്കണമെന്നും പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. അതേസമയം, പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്കു വേണ്ടി കെ സുരേന്ദ്രൻ മത്സരിക്കാൻ സാധ്യതയേറുന്നു. സുരേന്ദ്രനു വേണ്ടി ആർഎസ്എസ് ബിജെപി കേന്ദ്ര നേതൃത്വത്തിൽ ഇടപെട്ടെന്നാണ് സൂചന. സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ളക്ക് സീറ്റുണ്ടാവില്ല. ശോഭ സുരേന്ദ്രൻ […]