പി.രാജീവിന് വോട്ടഭ്യര്‍ത്ഥിച്ച് മേജര്‍ രവി; നെറ്റി ചുളിക്കുന്നവര്‍ക്ക് കിടിലന്‍ മറുപടിയും

കൊച്ചി: എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന് പിന്തുണയുമായി മേജര്‍ രവി എല്‍ഡിഎഫ് ജില്ലാ കണ്‍വെന്‍ഷനില്‍ എത്തി. രാജ്യത്തോട് സ്‌നേഹമുളളതുകൊണ്ടാണ് രാജീവിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് എത്തിയതെന്ന് മേജര്‍ രവി. വേദിയിലും സദസ്സിലും ഇരിക്കുന്ന ബഹുമാന്യരായ സഖാക്കളെ എന്ന് പറഞ്ഞായിരുന്നു അദ്ദേഹം പ്രസംഗിച്ചു തുടങ്ങിയത്. നിറഞ്ഞ കയ്യടിയോടെയാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍ പ്രവര്‍ത്തകര്‍ കേട്ടത്. ഈ വേദിയില്‍ എന്നെ കാണുമ്പോള്‍ പലരും നെറ്റി ചുളിക്കുമായിരിക്കും. എന്നാലും ഞാന്‍ ഇവിടെ നില്‍ക്കുന്നത് പി രാജീവുമായുളള ആത്മബന്ധം കൊണ്ടാണ്. ഒരു രാജ്യസഭാ […]

ശബരിമല തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്നു പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്നു പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നു ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെ ബിജെപി എതിര്‍ത്തു. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ശബരിമലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ദൈവം, മതം, ജാതി എന്നിവ പ്രചാരണവിഷയമാക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. ഇങ്ങനെയുണ്ടായാല്‍ സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുക്കുമെന്നും കമ്മീഷണര്‍ അറിയിച്ചിരുന്നു. സാമുദായിക ധ്രൂവീകരണം മുന്നില്‍കണ്ടുള്ള പ്രചാരണങ്ങള്‍ ചട്ടലംഘനമായി കണക്കാക്കുമെന്ന് […]

കെ. സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കും

കണ്ണൂര്‍: കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി. മുതിര്‍ന്ന നേതാവ് കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കും. ആദ്യം മത്സരിക്കാനില്ലെന്ന് സുധാകരന്‍ അറിയിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളെല്ലാം മത്സര രംഗത്തു നിന്നും പിന്‍വാങ്ങുന്ന സാഹചര്യത്തില്‍ ഹൈക്കമാന്‍ഡില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് ഉണ്ടായത്. തുടര്‍ന്ന് ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കാമെന്ന് സുധാകരന്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റിയിലാണ് സുധാകരന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. അതേസമയം സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മത്സരിക്കേണ്ടതില്ലെന്ന് കമ്മറ്റിയില്‍ ധാരണയായി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18 നും 19 നും ഇടയില്‍ ഒന്നരക്കോടി വോട്ടര്‍മാര്‍

ന്യൂഡല്‍ഹി: ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇത്തവണ കന്നിവോട്ട് ചെയ്യാനെത്തുന്നത് 1.5 കോടി വോട്ടര്‍മാര്‍. ഏപ്രില്‍ പതിനൊന്നിനാണ് പല ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം. 1819 വയസുള്ള ഈ യുവവോട്ടര്‍മാര്‍ മൊത്തം വോട്ടര്‍മാരുടെ 1.66 ശതമാനം വരും. ഈ വര്‍ഷം ജനുവരി ഒന്നിന് 18 വയസ് തികഞ്ഞ എല്ലാവര്‍ക്കും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും. 2019 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ഇറോളുകള്‍ പ്രകാരം രാജ്യത്തെ മൊത്തം വോട്ടര്‍മാരുടെ എണ്ണം 900 ദശലക്ഷം […]

സോഷ്യല്‍ മീഡിയയ്ക്ക് പെരുമാറ്റച്ചട്ടം ബാധകമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍; രാഷ്ട്രീയമായ പരസ്യങ്ങൾക്കും പ്രചരണങ്ങൾക്കും മുന്‍കൂര്‍ അനുമതി തേടണം

ന്യൂഡല്‍ഹി: പൊതു തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും സോഷ്യൽമീഡിയയിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മാര്‍ഗനിര്‍ദ്ദേശക പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയപരമായ പരസ്യങ്ങളും പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിന് മുൻകൂർ അനുമതി തേടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ പങ്കുവയ്ക്കുന്ന മുഴുവൻ പരസ്യങ്ങളും പരിശോധിക്കണം. നിയമവിരുദ്ധമായ പരസ്യങ്ങളും മറ്റും ശ്രദ്ധയില്‍പെട്ടാല്‍ സൈറ്റുകളില്‍നിന്ന് ഉടന്‍ മാറ്റണമെന്നും ഫേസ്‍ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പരസ്യങ്ങളുമായി […]

സിപിഎം സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു

കണ്ണൂർ: സിപിഎം സ്ഥാനാർത്ഥി പട്ടിക സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിപിഎം മത്സരിക്കുന്ന പതിനാറ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിക്കുന്നത്. കാസർകോട്-  കെപി സതീഷ് ചന്ദ്രൻകണ്ണൂർ-  പികെ ശ്രീമതി ടീച്ചർവടകര– പി ജയരാജൻകോഴിക്കോട്-  എ പ്രദീപ് കുമാർമലപ്പുറം-  പിപി സാനുആലത്തൂർ-  ഡോ.പികെ ബിജുപാലക്കാട്-  എംബി രാജേഷ്ചാലക്കുടി-  ഇന്നസെന്റ്എറണാകുളം-  പി രാജീവ്കോട്ടയം-  വിഎൻ വാസവൻആലപ്പുഴ-  അഡ്വ.എഎം ാരിഫ്പത്തനംതിട്ട-  വീണ ജോര്ജ്കൊല്ലം-  കെഎം ബാലഗോപാൽആറ്റിങ്ങൽ-  ഡോ. എ സമ്പത്ത് രണ്ട് സീറ്റുകളിൽ സ്വതന്ത്രൻമാർക്ക് പിന്തുണ നൽകാനും പാർട്ടി തീരുമാനിച്ചതായി […]

കുമ്മനം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു; തിരുവനന്തപുരത്ത് മത്സരിക്കും

തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതി അംഗീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആര്‍എസ്എസ് ശക്തമായ നിലപാടെടുത്തിരുന്നു. തിരുവനന്തപുരത്ത് ഏറ്റവും വിജയ സാധ്യതയുള്ളത് കുമ്മനത്തിനാണെന്ന് ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ വ്യക്തമായിരുന്നു. 14,501 വോട്ടിനാണ് കഴിഞ്ഞ തവണ ഒ രാജഗോപാല്‍ ശശി തരൂരിനോടു പരാജയപ്പെട്ടത്. ശബരിമല വിഷയത്തെത്തുടര്‍ന്നുള്ള അനുകൂല ഘടകം കൂടി കണക്കിലെടുത്താല്‍ ഇതു മറികടക്കാനാവുമെന്നും കുമ്മനമാണ് ഏറ്റവും യോജ്യനായ സ്ഥാനാര്‍ഥിയെന്നുമാണ് ദേശീയ ഏജന്‍സികളെ ഉപയോഗിച്ചു […]

ഇപ്പോള്‍ സിനിമയുടെ തിരക്കിലാണ്, ലോക്‌സഭയിലേയ്ക്ക് മത്സരിക്കാനില്ല: സുരേഷ് ഗോപി

കൊച്ചി: രാഷ്ട്രീയ ജീവിതത്തോട് ഗുഡ് ബൈ പറഞ്ഞ് സുരേഷ് ഗോപി. തിരുവനന്തപുരം, കൊല്ലം എന്നീ മണ്ഡലങ്ങളില്‍ ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സുരേഷ് ഗോപിയുടെ പേരുണ്ടായിരുന്നു. എന്നാല്‍ ലോക്‌സഭയിലേയ്ക്ക് മത്സരിക്കാനില്ലെന്നാണ് താരം ഇപ്പോള്‍ പറയുന്നത്. താന്‍ ഇപ്പോള്‍ സിനിമയുടെ തിരക്കിലാണെന്നും 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.ഇതോടെ തിരുവനന്തപുരത്ത് ബി ജെ പി മുന്‍ അദ്ധ്യക്ഷനും മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ മല്‍സരിക്കാനുള്ള സാധ്യതയേറി. രാഷ്ട്രീയത്തില്‍ സജീവമായതിനെ തുടര്‍ന്ന് സിനിമയില്‍ നിന്നും […]

ചര്‍ച്ചകള്‍ തുടരുന്നു; എറണാകുളം മണ്ഡലത്തില്‍ ഇന്നസെന്‍റിനെ മത്സരിപ്പിക്കാന്‍ സാധ്യത

ചാലക്കുടി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലം എം പി ഇന്നസെന്‍റിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുന്നു. ഇന്ന് നടന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ഇന്നസെന്‍റിന്‍റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ഇന്‍സെന്‍റിനെ എറണാകുളം മണ്ഡലത്തിലേക്ക് സിപിഐഎം പരിഗണിക്കുന്നുണ്ട്. ഇതോടൊപ്പം മുന്‍ പെരുമ്പാവൂര്‍ എംഎല്‍എയായ സാജു പോളിനെയാണ് ചാലക്കുടിയില്‍ പരിഗണിക്കുന്നതെന്നാണ് സൂചന. എന്നാല്‍ ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവിനെ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളും ശക്തമാണ്. എറണാകുളം മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി യുഡിഎഫില്‍ […]

മോഹന്‍ലാല്‍,സുരേഷ് ഗോപി, ശശികുമാര വര്‍മ എന്നിവരെ സ്ഥാനാര്‍ഥികളാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ആര്‍എസ്എസ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളായി മോഹന്‍ലാല്‍, സുരേഷ് ഗോപി, പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ എന്നിവരെ നിര്‍ത്തിയാല്‍ വിജയിക്കുമെന്ന് ആര്‍എസ്‌എസ് കേരളഘടകം ബിജെപി ദേശീയനേതൃത്വത്തെ അറിയിച്ചു. വിവിധ ലോക്‌സഭാ മണ്ഡലങ്ങളില്‍ ആര്‍എസ്‌എസ് നേരിട്ട് നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. തിരുവനന്തപുരത്തെത്തിയ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംലാലുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം കേരളത്തിലെ ആര്‍എസ്‌എസ് നേതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മോഹന്‍ലാലിനെയും കൊല്ലത്ത് സുരേഷ്‌ഗോപിയെയും പൊതുസ്വതന്ത്രരായി മത്സരിപ്പിച്ചാല്‍ നേട്ടമുണ്ടാകുമെന്നാണ് ആര്‍എസ്‌എസ് നിലപാട്. മോഹന്‍ലാലിനെ ബിജെപി […]