ലെനിന്‍ രാജേന്ദ്രന്‍റെ സംസ്‌കാരം ഇന്ന്

തിരുവനന്തപുരം: തിങ്കളാഴ്ച രാത്രി അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. യൂണിവേഴ്സിറ്റി കോളേജിലും കലാഭവനിലും പൊതുദര്‍ശനത്തിന്‌ വെയ്ക്കും. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്നലെ വൈകിട്ട് തിരുവനന്തപുരം പണ്ഡിറ്റ് കോളനിയിലുള്ള വസതിയിലെത്തിച്ചിരുന്നു.  ആയിരങ്ങള്‍ യാത്രാമൊഴി നല്‍കാനെത്തി. 1953ല്‍ മലയിന്‍കീഴ് പഞ്ചായത്തിലെ ഊരൂട്ടമ്പലം രാജേന്ദ്ര വിലാസത്തില്‍ എം. വേലുക്കുട്ടി, ഭാസമ്മ ദമ്പതികളുടെ മകനായാണ് ലെനിന്‍ രാജേന്ദ്രന്‍ ജനിച്ചത്. ഊരൂട്ടമ്പലം സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം […]

ലെനിന്‍ രാജേന്ദ്രന്‍റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും; സംസ്‌കാരം നാളെ

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്‍റെ മൃതദേഹം ഇന്ന് ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. ഇന്നലെ രാത്രിയാണ് ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാളെ തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് ലെനിന്‍ കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് വിധേയനായിരുന്നു. തുടര്‍ന്നുണ്ടായ അണുബാധയും അമിതമായി രക്തസമ്മര്‍ദ്ദം കുറഞ്ഞതുമാണ് മരണകാരണം. രാവിലെ 9 മണിക്ക് ചെന്നൈയിലെ രാമചന്ദ്ര മെഡിക്കല്‍ കോളെജില്‍ എംബാം ചെയ്ത ശേഷം മൃതദേഹം വൈകീട്ട് നാല് […]