8.54 കോടി രൂപയുടെ റെക്കോര്‍ഡ് കളക്ഷനുമായി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: സര്‍വ്വകാല കളക്ഷന്‍ നേടി കെഎസ്‌ആര്‍ടിസി. 8.54 (8,54,77,240) കോടി രൂപയാണ് ഇന്നലത്തെ കെഎസ്‌ആര്‍ടിസിയുടെ വരുമാനം. ഇതിന് മുമ്പ് ഉയര്‍ന്ന വരുമാനം കിട്ടിയത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 19 നായിരുന്നു. 8,50,68,777 രൂപയായിരുന്നു അന്ന് വരുമാനം. ബസുകളുടെയും ജീവനക്കാരുടെയും എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വലിയ കുറവുണ്ടായിട്ടും വരുമാന നേട്ടത്തിന് കാരണമായത് യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച്‌ ബസുകള്‍ ഓടുന്നതും, റൂട്ടുകളുടെ പുനക്രമീകരണവുമാണ് എന്ന് കെഎസ്‌ആര്‍ടിസി വ്യക്തമാക്കി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 500 ബസുകളും 2500 ജീവനക്കാരുടെയും കുറവാണ് ഉണ്ടായത്.

എം പാനല്‍ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍; സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട കെഎസ്‌ആര്‍ടിസിയില്‍ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കുന്നത് തുടരുന്നു. എറണാകുളം കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ സര്‍വീസുകള്‍ മുടങ്ങി. എറണാകുളത്ത് സിറ്റി സര്‍വീസാണ് പ്രധാനമായും മുടങ്ങിയത്. എറണാകുളത്ത് 38 സര്‍വീസ് മാത്രമാണ് രാവിലെ 8 മണി വരെ നടന്നിട്ടുള്ളത്.  36 സര്‍വീസ് മുടങ്ങി. തിരു-കൊച്ചി സര്‍വീസ് 11 എണ്ണം മാത്രമേ നടന്നിട്ടുള്ളൂ. പെരുമ്പാവൂരില്‍ 17 ഉം പറവൂരില്‍ 10 ഉം സര്‍വിസുകള്‍ മുടങ്ങി. വയനാട്ടില്‍ ആകെയുള്ള 238 സര്‍വീസുകളില്‍ 103 സര്‍വീസുകള്‍ മുടങ്ങി. […]

പമ്പ-ത്രിവേണി റൂട്ടില്‍ അയ്യപ്പന്മാര്‍ക്ക് സൗജന്യയാത്ര ഒരുക്കി കെഎസ്ആര്‍ടിസി

ശബരിമല: പമ്പ-ത്രിവേണി റൂട്ടില്‍ അയ്യപ്പന്മാര്‍ക്ക് സൗജന്യയാത്ര ഒരുക്കി കെഎസ്ആര്‍ടിസി. ത്രിവേണി പെട്രോള്‍ പമ്പ് മുതല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് വരെ രണ്ട് ബസ് സര്‍വ്വീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ പമ്പ-ത്രിവേണി റൂട്ടില്‍ 10 രൂപ നിരക്കില്‍ യാത്ര ചെയ്യാന്‍ ഒരുക്കിയിരുന്ന ബസാണ് ഇപ്പോള്‍ പൂര്‍ണമായും സൗജന്യമാക്കിയത്. ഇത്തവണ തീര്‍ഥാടകരുടെ സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെയാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കല്‍ പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി മാത്രമേയുള്ളു നിലയ്ക്കല്‍ നിന്നു പമ്പയ്ക്കുള്ള ടിക്കറ്റ് എടുക്കുമ്പോള്‍ മടക്കയാത്ര ഉള്‍പ്പെടെയാണ് ലഭിക്കുന്നത്. അതിനാല്‍ അയ്യപ്പന്മാരുടെ […]