ജ്ഞാനപീഠ ജേതാവ് കൃഷ്ണ സോബ്തി അന്തരിച്ചു

ന്യൂഡല്‍ഹി: വിഖ്യാതഹിന്ദി സാഹിത്യകാരിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ കൃഷ്ണ സോബ്തി (93) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നപ്പോഴാണ് അന്ത്യം. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു 1966 ല്‍ പ്രസിദ്ധീകരിച്ച ‘മിത്രോ മാര്‍ജാനി’ എന്ന നോവല്‍ അടക്കം നിരവധി ശ്രദ്ധേയ കൃതികള്‍ എഴുതി. വിവാഹിതയായ സ്ത്രീയുടെ ലൈംഗിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത ഈ നോവല്‍ വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 1980 ല്‍ പ്രസിദ്ധീകരിച്ച സിന്ദഗീനാമ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ദാര്‍ സേ ബച്ചൂരി, സൂരജ്മുഖി […]