വിജേഷിന്‍റെ കുടുംബത്തിന് ചിറ്റിലപ്പിള്ളി അഞ്ച് ലക്ഷം കൈമാറി

കൊച്ചി: വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയ കുടുംബത്തിന് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ അഞ്ച് ലക്ഷം രൂപ നല്‍കി. വിജേഷിന്റെ മാതാവിന്‍റെ പേരിലെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റ് കോടതിയില്‍ വെച്ചാണ് നല്‍കിയത്. 12 വര്‍ഷം പഴക്കമുള്ള കേസ് തീര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കേസിലെ അമിക്കസ് ക്യൂറിയായ അഡ്വ.സി കെ കരുണാകരന്‍ അമ്യൂസ്‌മെന്‍റ് പാര്‍ക്കുകളുടെ സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അധികൃതര്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു. വിജേഷിന് വേണ്ടി അഡ്വ സജു […]

ഒടുവില്‍ ചിറ്റിലപ്പിള്ളി കീഴടങ്ങി; വിജേഷ് വിജയന്‍റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കും

കൊച്ചി: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഉടമസ്ഥതയില്‍ ഉള്ള വീഗലാന്‍ഡില്‍ നിന്നും വീണ് പരിക്കേറ്റ തൃശ്ശൂര്‍ സ്വദേശി വിജേഷ് വിജയന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ നല്‍കും. തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മാര്‍ച്ച്‌ ഒന്നിന് ഹാജരാക്കണമെന്ന് ഫൗണ്ടേഷന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി. വീഗാലാന്‍ഡില്‍ 2002 ഡിസംബറില്‍ ജോലിക്ക് കയറിയ വിജേഷ് വിജയന് ബക്കറ്റ് ഷവര്‍ ഏരിയയില്‍ വെച്ചാണ് പരിക്കേറ്റത്. വീല്‍ ചെയറിലായ തനിക്ക് 17.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് വിജേഷ് […]

വീഗാലാന്‍ഡിലെ റൈഡില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റ സംഭവം അന്വേഷിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ചു

കൊച്ചി: വീഗാലാന്‍ഡ് അമ്യൂസ്‌മെന്‍റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവിന് നഷ്ട പരിഹാരം നിഷേധിച്ച സംഭവത്തില്‍ അഡ്വക്കേറ്റ് സി കെ കരുണാകരനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്. നേരത്തെ കേസ് പരിഗണിക്കുമ്പോള്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയ്ക്ക് നേരെ രൂക്ഷമായ വിമര്‍ശനമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നടത്തിയത്. 2002 ല്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാന്‍ഡ് അമ്യൂസ്‌മെന്‍റ് പാര്‍ക്കിലെ ബക്കറ്റ് ഷവര്‍ എന്ന പേരിലുള്ള റൈഡില്‍ നിന്ന് വീണ് പരിക്കേറ്റ […]

‘സിംഗിള്‍ബെഞ്ച് പരാമര്‍ശം മാനഹാനിയുണ്ടാക്കി’; ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ പരമാര്‍ശത്തിനെതിരെ പരാതിയുമായി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി രംഗത്ത്. പ്രശസ്തിക്ക് വേണ്ടിയാണോ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നതാണ് പരാമര്‍ശം. സിംഗിള്‍ബെഞ്ചിന്‍റെ പരാമര്‍ശം മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ചിറ്റിലപ്പള്ളി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. തന്‍റെ സ്ഥാപനത്തിന്‍ നിന്ന് അപകടത്തില്‍പെട്ട് പരിക്കേറ്റയാള്‍ക്ക് ചികിത്സാചിലവിന്റെ 60 ശതമാനം തുകയും കൂടുതല്‍ സഹായവും നേരത്തെ നല്‍കിയിരുന്നു. പ്രശസ്തിക്കുവേണ്ടിയല്ല സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറയുന്നു . കത്തിന്‍റെ പകര്‍പ്പ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും അയച്ചിട്ടുണ്ട് വണ്ടര്‍ലാ അമ്യൂസ്‌മെന്‍റ് പാര്‍ക്ക് റൈഡില്‍ […]

ചിറ്റിലപ്പിള്ളിയുടെ കമ്പനിയെക്കുറിച്ചുള്ള മതിപ്പ് നഷ്ടപ്പെട്ടു; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്ക് റൈഡില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റ കേസ് പരിഗണിക്കവെയാണ് ചിറ്റിലപ്പള്ളിലെ കോടതി വിമര്‍ശിച്ചത്. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്നും, എത്ര പണമുണ്ടാക്കിയാലും അതിലൊരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്നും കോടതി പറഞ്ഞു. മനുഷ്യത്വം കൊണ്ട് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടേ കാര്യമുള്ളൂ. പ്രശസ്തിക്ക് വേണ്ടിയല്ല സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു. ആളുകള്‍ക്ക് ചെറിയ സഹായങ്ങള്‍ നല്‍കി അത് പ്രചരിപ്പിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ എന്നും കോടതി ചിറ്റിലപ്പള്ളിയോട് ചോദിച്ചു. ജസ്റ്റിസ് […]

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റയാള്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കാത്തതിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. 2002 ഡിസംബര്‍ 22 ന് വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. റോക്കറ്റില്‍ ലോകം ചുറ്റുന്ന ചിറ്റിലപിള്ളി കിടക്കയില്‍ കിടക്കുന്ന വിജേഷിനെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നുമാണ് ചിറ്റിലപ്പിള്ളി പറയുന്നത്. എന്നാല്‍ എത്ര വര്‍ഷമായി വിജേഷ് കിടപ്പിലാണെന്നും, അതെന്താണ് […]