കൊച്ചി: അവാര്‍ഡിനു പരിഗണിച്ചതുതന്നെ വലിയ അവാര്‍ഡ് ആണെന്ന് മികച്ച സ്വഭാവനടനുളള പുരസ്‌കാരം സ്വന്തമാക്കിയ ജോജു ജോര്‍ജ്. ‘ജീവിതത്തില്‍ സിനിമാ സ്വപ്നവുമായി കടന്നുവന്ന വഴികള്‍ ആലോചിക്കുമ്പോള്‍ ഈ പട്ടികയില്‍ പേരുവന്നത് തന്നെ മഹാഭാഗ്യമായി കാണുകയാണ്. അതിനൊപ്പം ആദ്യമായി നായകനാവുന്ന ചിത്രത്തിനുതന്നെ അവാര്‍ഡ് ലഭിച്ചുവെന്നത് സന്തോഷം ഇരട്ടിപ്പിക്കുന്നു.’അവാര്‍ഡ് നേട്ടത്തില്‍ ജോജു പറഞ്ഞു. ‘ഈ അവാര്‍ഡ് പ്രഖ്യാപനത്തിനു മുമ്പേ ഞാന്‍ സന്തോഷത്തിലായിരുന്നു. മലയാളത്തിലെ വലിയ നടന്മാര്‍ക്കൊപ്പം മത്സരിക്കുന്നു എന്നു പറയുന്നത് എന്നെ സംബന്ധിച്ചടത്തോളം വലിയ അവാര്‍ഡ് ആണ്. കിട്ടിയതെല്ലാം ബോണസ് ആണ്. […]
Tag: KERALA STATE FILM AWARD
‘പുരസ്‌കാരം ബാപ്പയ്ക്ക് സമര്‍പ്പിക്കുന്നു, സുഡാനി ടീമിനും നന്ദി’: സൗബിന്‍ ഷാഹിര്‍
കൊച്ചി: മികച്ച നടനുള്ള പുരസ്‌കാര നേട്ടം പ്രതീക്ഷിച്ചിരുന്നില്ലെന്ന് സൗബിന്‍ ഷാഹിര്‍. ‘സുഡാനി ഫ്രെം നൈജീരിയ’യിലെ പ്രകടനത്തിനാണ് സൗബിന് മികച്ച നടനുളള പുരസ്‌കാരം ലഭിച്ചത്. മജീദ് എന്ന കഥാപാത്രത്തെയാണ് സൗബിന്‍ സുഡാനിയില്‍ അവതരിപ്പിച്ചത്. ‘സുഡാനി ടീമിന് നിരവധി അവാര്‍ഡുകള്‍ കിട്ടിയതില്‍ സന്തോഷം. ജയസൂര്യയ്ക്ക് മികച്ച നടനുളള അവാര്‍ഡ് കിട്ടിയതില്‍ സന്തോഷം. ഞാന്‍ മേരിക്കുട്ടിയില്‍ ജയസൂര്യയുടേത് നല്ല അഭിനയമായിരുന്നു. ഫാസില്‍ സാറിന്‍റെ അടുത്ത് അസിസ്റ്റന്‍റ് ഡയറക്ടറായി എന്നെ ചേര്‍ത്തത് ബാപ്പയായിരുന്നു. പുരസ്‌കാരം ബാപ്പയ്ക്ക് സമര്‍പ്പിക്കുന്നുവെന്നും സൗബിന്‍ പറഞ്ഞു. ജയസൂര്യയും സൗബിനുമാണ് […]
സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നടന്മാര്‍ ജയസൂര്യയും സൗബിനും, മികച്ച നടി നിമിഷ സജയന്‍, സ്വഭാവ നടന്‍ ജോജു ജോര്‍ജ്,
തിരുവനന്തപുരം: 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം ജയസൂര്യയും (ചിത്രം-ക്യാപ്റ്റന്‍) സൌബീന്‍ ഷാഹിറും(സുഡാനി ഫ്രം നൈജീരിയ) പങ്കിട്ടു. മികച്ച നടിക്കുള്ള പുരസ്കാരം നിമിഷ സജയന്(ചോല) ലഭിച്ചു. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ജോജു ജോര്‍ജ്ജ്( ജോസഫ്, ചോല), സ്വഭാവ നടിക്കുള്ള പുരസ്കാരങ്ങള്‍ സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവര്‍ക്ക് ലഭിച്ചു. സംവിധായകനായ കുമാര്‍ സാഹ്നിയായിരുന്നു ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകനായ കെജി ജയന്‍, നിരൂപകരായ വിജയകൃഷ്ണന്‍, […]
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മത്സരത്തിനില്ലെന്ന് മോഹന്‍ലാലും മഞ്ജുവും
തിരുവനന്തപുരം: 49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാന്‍ ഒരു മണിക്കൂര്‍ ബാക്കി നില്‍ക്കെ, മോഹന്‍ലാലും മഞ്ജു വാര്യരും മത്സരത്തിനില്ലെന്നറിയിച്ചതായി സൂചനകള്‍. മികച്ച നടനും നടിക്കുമുള്ള സാധ്യതാ പട്ടികയിലാണ് ഇവര്‍ ഇടം പിടിച്ചിരുന്നത്. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനിലെയും റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയിലെയും അഭിനയത്തിനാണ് മോഹന്‍ലാല്‍ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്. അതേ ചിത്രത്തിലെ മികച്ച പ്രകടനത്തിനും ‘ആമി’യിലെ അഭിനയത്തിനുമാണ് മഞ്ജു വാര്യര്‍ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം […]
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തുക. മികച്ച നടന്‍, മികച്ച നടി, മികച്ച സിനിമ എന്നീ പ്രധാന വിഭാഗങ്ങളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. വരത്തന്‍, ഞാന്‍ പ്രകാശന്‍,കാര്‍ബണ്‍ എന്നീ സിനിമകളിലെ അഭിനയത്തിന് ഫഹദ് ഫാസില്‍, ജോസഫിലെ പ്രകടനത്തിലൂടെ ജോജു ജോര്‍ജ്, ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ സിനിമകളിലെ അഭിനയത്തിന് ജയസൂര്യ, കുപ്രസിദ്ധ പയ്യന്‍, തീവണ്ടി, മറഡോണ, എന്‍റെ ഉമ്മാന്‍റെ […]
അവാര്‍ഡ് നിശയില്‍ ലാലേട്ടനെ കണ്ടഭാവം പോലും നടിക്കാതെ നടന്നുനീങ്ങി യുവസംവിധായകന്‍; – VIDEO VIRAL
ഒട്ടേറെ വിവാദങ്ങള്‍ക്കിടയിലാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങ് നടന്നത്. അവാര്‍ഡ് വേദിയിലും പല പ്രതിഷേധങ്ങളും നടന്നിരുന്നു. നടന്‍ അലന്‍സിയറിന്‍റെ തോക്കു ചൂണ്ടല്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍, താന്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് അലന്‍സിയര്‍ പറഞ്ഞത്. എന്നാല്‍, ഇതിനേക്കാള്‍ വലിയ അധിക്ഷേപം ഉണ്ടായത് യുവസംവിധായകനില്‍ നിന്നാണ്. എളിമയോടെ ഗൗരവമില്ലാതെ മോഹന്‍ലാല്‍ ഓരോ അവാര്‍ഡ് ജേതാക്കളെയും ആശംസിച്ചു, സ്വീകരിച്ചു. എന്നാല്‍, യുവ സംവിധായകന്‍ ദീപേഷിന്‍റെ പ്രകടനം ആരും സഹിക്കില്ല. മോഹന്‍ലാല്‍ ഫാന്‍ മാത്രമല്ല ഒരു മലയാളിക്കും […]
മോഹന്‍ലാലിന് നേരെ തോക്കുചൂണ്ടിയ സംഭവം; അലന്‍സിയറോട് വിശദീകരണം തേടി അമ്മ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണ ചടങ്ങിനിടെ നടന്‍ മോഹന്‍ലാല്‍ പ്രസംഗിച്ചപ്പോള്‍ തോക്കുചൂണ്ടുന്ന ആംഗ്യം കാണിച്ച സംഭവത്തില്‍ നടന്‍ അലന്‍സിയര്‍ മറുപടി പറയണമെന്ന് അമ്മ. സംഭവം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതില്‍ വിശദീകരണം ആവശ്യപ്പെട്ട് അമ്മ അലന്‍സിയര്‍ക്ക് കത്തയച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു സംഭവം. മുഖ്യാതിഥിയായ മോഹന്‍ലാല്‍ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോഴാണ് ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് വന്ന് അലന്‍സിയര്‍ തോക്കുചൂണ്ടുന്നതായി ആംഗ്യം കാട്ടിയത്. എന്ത് ഉദ്ദേശത്തോടെയാണ് അലന്‍സിയര്‍ ഇത്തരമൊരു ആംഗ്യം കാണിച്ചതെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവം […]
‘കണ്ണില്‍ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ’ സമ്മതിക്കണം’: ഇന്ദ്രന്‍സ്
പുരസ്‌കാര നിറവിലും വിനയത്തോടെ ഇന്ദ്രന്‍സ് ‘കണ്ണില്‍ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ’ സമ്മതിക്കണം എന്ന് ഇന്ദ്രന്‍സിന്‍റെ ഡയലോഗ് നിറഞ്ഞ ചിരിയോടെയും കൈയടിയോടെയുമാണ് സദസ് സ്വീകരിച്ചത്. ആളൊരുക്കം ചിത്രത്തിലെ പപ്പു പിഷാരടിയെ അനശ്വരമാക്കിയാണ് ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഇന്ദ്രന്‍സിന്‍റെ പേര് പരാമര്‍ശിച്ചപ്പോഴെല്ലാം സദസ്സില്‍ ഗംഭീരമായ കൈയടിയാണ് ഉയര്‍ന്നത്. ഇതിനിടയിലായിരുന്നു ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഏറ്റുവാങ്ങിയത്. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ പരമോന്നത […]
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്; മോഹന്‍ലാല്‍ മുഖ്യാതിഥി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് സമ്മാനിക്കും. വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. എതിര്‍പ്പുകളെല്ലാം തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നത്. ജൂറി അംഗമായ ഡയറക്ടര്‍ ബിജുവും ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലിലെ ഒരു വിഭാഗം അംഗങ്ങളും ചില സാംസ്കാരിക പ്രവര്‍ത്തകരും മുഖ്യാതിഥി വേണ്ടെന്ന നിലപാടെടുത്തെങ്കിലും സര്‍ക്കാര്‍ അത് തള്ളുകയായിരുന്നു. എതിര്‍പ്പുകള്‍ മോഹന്‍ലാലിനോടുള്ള വ്യക്തി വിരോധം കൊണ്ടാണ് എന്നായിരുന്നു സര്‍ക്കാരിന്‍റെ നിലപാട്. സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അക്കാദമി ജനറല്‍ […]
ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ആര് ബഹിഷ്‌കരിച്ചാലും പ്രശ്‌നമല്ല: മന്ത്രി എ.കെ ബാലന്‍
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ആര് ബഹിഷ്‌കരിച്ചാലും സര്‍ക്കാരിന് പ്രശ്‌നമല്ലെന്ന് മന്ത്രി എ.കെ ബാലന്‍. ഡോ. ബിജു ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനമാണ്. കലാകാരന്‍മാര്‍ വികാരപരമായി പെരുമാറുന്നവരാണ്. അവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങളുണ്ടാകും. കലാകാരന്‍മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും എന്നും തങ്ങള്‍ അനുവദിച്ചു കൊടുത്തിട്ടുണ്ട്. സര്‍ക്കാര്‍ അവരുടെ സ്വതന്ത്രമായ നിലപാടിന് കൂച്ചുവിലങ്ങിടില്ല. മുഖ്യമന്ത്രി പിണറായി വിജയനെ കളിയാക്കുന്ന കാര്‍ട്ടൂണിനുള്ള […]










