സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് ഡോ. ബിജു

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് കാണിച്ച് ജൂറി അംഗം ഡോക്ടർ ബിജു ചലച്ചിത്ര അക്കാഡമി ചെയർമാനും സെക്രട്ടറിക്കും കത്ത് നൽകി. മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി. നടിയെ അക്രമിച്ചകേസിൽ കുറ്റാരോപിതനായ നടനെ പിന്തുണക്കുന്ന അമ്മ പ്രസിഡന്‍റ് മോഹൻലാലിനെ ക്ഷണിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഡോക്ടർ ബിജു കത്തിൽ വിശദീകരിക്കുന്നു. സൂപ്പർ താരങ്ങളെ വെച്ച് അവാർഡ് നിശയായി കൊണ്ടാടേണ്ടതല്ല സംസ്ഥാന ചലച്ചിത്ര അവാർഡുകളെന്നും ബിജു പറഞ്ഞു.

മോഹന്‍ലാലിനെ അതിഥിയാക്കുന്നതില്‍ പ്രതിഷേധിച്ച്‌ ചലച്ചിത്ര അക്കാഡമിയില്‍ രാജി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ നടനും താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റുമായ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കിയതില്‍ പ്രതിഷേധിച്ച്‌ ചലച്ചിത്ര അക്കാഡമിയില്‍ നിന്ന് എഴുത്തുകാരനും സിനിമ നിരൂപകനുമായ സി.എസ്.വെങ്കിടേശ്വരന്‍ രാജിവച്ചു. അക്കാദമി ജനറല്‍ കൗണ്‍സിലില്‍ നിന്നും അദ്ദേഹം രാജിവച്ചിട്ടുണ്ട്. മോഹന്‍ലാലിനെ മുഖ്യാതിഥി ആക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംവിധായകന്‍ ഡോ.ബിജുവിന്‍റെ നേതൃത്വത്തില്‍ 107 സിനിമാ പ്രവര്‍ത്തകര്‍ ഒപ്പുവച്ച ഭീമഹര്‍ജി നേരത്തെ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രി എ.കെ.ബാലനും നല്‍കിയിരുന്നു. എന്നാല്‍,​ മോഹന്‍ലാലിനെ അതിഥിയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് […]

മന്ത്രി ഔദ്യോഗികമായി ക്ഷണിച്ചു: മോഹന്‍ലാല്‍ പുരസ്‌കാര ദാനച്ചടങ്ങില്‍ പങ്കെടുക്കും

തിരുവനന്തപുരം: സംസ്ഥാനചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കും. മോഹന്‍ലാലിനെ സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചു. ഫോണിലൂടെയാണ് മന്ത്രി മോഹന്‍ലാലിനെ ക്ഷണിച്ചത്. ചടങ്ങില്‍ പങ്കെടുക്കുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലായി നിലനിന്നിരുന്ന വിവാദങ്ങള്‍ക്കാണ് തിരശീല വീണിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മോഹന്‍ലാലിനെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് ചടങ്ങില്‍ പങ്കെടുക്കുമെന്ന് ലാല്‍ ഉറപ്പ് നല്‍കിയത്. ചടങ്ങിലേക്ക് ഒരാളെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതിനെതിരെ ഒരുകൂട്ടം ചലച്ചിത്ര പ്രവര്‍ത്തകരും സാംസ്‌കാരിക നായകരും മാധ്യമപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. […]

മോഹന്‍ലാലിനെതിരേ ഗൂഢാലോചന നടക്കുന്നുവെന്ന് സിനിമ പ്രവര്‍ത്തകര്‍

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങുമായി ബന്ധപ്പെടുത്തി അമ്മ പ്രസിഡന്‍റും നടനുമായ മോഹന്‍ലാലിനെതിരേ ചിലര്‍ ഗൂഢാലോചന നടത്തുകയാണെന്ന് സിനിമ പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇടവേള ബാബുവിന്‍റെ നേതൃത്വത്തിലുള്ള സിനിമ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എന്തിനാണ് ചടങ്ങിലേക്ക് മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന് ഇവര്‍ ആവശ്യപ്പെടുന്നതെന്നാണ് സിനിമ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. മോഹന്‍ലാലിനെ ചിലര്‍ സംഘടിതമായി ലക്ഷ്യംവയ്ക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് നൂറിലധികം […]

ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി

തിരുവനന്തപുരം: 2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒറ്റമുറിവെളിച്ചമാണ്​ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്​. ഇ​ന്ദ്രന്‍സാണ്​ മികച്ച നടന്‍ . ടേക്ക്​ഒാഫിലെ മികച്ച്‌​ പ്രകടനത്തിന്​ പാര്‍വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ലിജോ ജോസ്​ പെല്ലിശ്ശേരിയാണ്​ മികച്ച സംവിധായകന്‍. മികച്ച ഗായകന്‍ – ഷഹബാസ് അമന്‍ നഴ്സുമാരുടെ ദുരിതജീവിതം വെള്ളിത്തിരയില്‍ പറഞ്ഞ ടേക് ഓഫ്, സാധാരണക്കാരന്‍റെ ജീവിതം തുറന്നു കാട്ടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ ചിത്രങ്ങള്‍ ഉള്‍പ്പെട 25 സിനിമകളാണ് നോമിനേഷന്‍ പട്ടികയില്‍ അവസാന പട്ടികയില്‍ ഉണ്ടായിരുന്നത്. മികച്ച നടനുള്ള […]

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ നടക്കും. രാവിലെ 11നു മന്ത്രി എ.കെ.ബാലന്‍ ആണ് പ്രഖ്യാപിക്കുക. മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് , കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി , ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി യവരെല്ലാം സിനിമകള്‍ ഇത്തവണ മത്സരരംഗത്തുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കുട്ടികളുടെ ഏഴ് ചിത്രങ്ങള്‍ ഉള്‍പ്പെടെ 110 സിനിമകളാണു മത്സരിക്കുന്നത്. അവസാനറൗണ്ടില്‍ അഞ്ചോ ആറോ ചിത്രങ്ങള്‍ക്കായിരിക്കും പ്രധാന അവാര്‍ഡുകള്‍ ലഭിക്കുക. ആസിഫ് അലി, […]