കടമെടുത്ത ലോണ്‍ തിരിച്ചടക്കാന്‍ സാധിച്ചില്ല; യുവതിയെ നടുറോഡില്‍ തല്ലിച്ചതച്ച്‌ വനിതാ സംഘടനാ പ്രവര്‍ത്തകര്‍

ബെംഗളൂരൂ: കര്‍ണാടകയിലെ തുംകൂറില്‍ യുവതിയെ നടുറോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ച്‌ വനിതാ സംഘടനാ പ്രവര്‍ത്തകര്‍. വായ്പയായി എടുത്ത ലോണ്‍ തിരികെ അടയ്ക്കാന്‍ സാധിക്കാത്തതിനാണ് സവിത എന്ന യുവതിയെ സംഘടനാപ്രവര്‍ത്തകര്‍ തല്ലിച്ചതച്ചത്.യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 25,000രൂപയാണ് സവിത വനിതകളുടെ സംഘടനയില്‍ നിന്നും വായ്പയെടുത്തത്. ഇതില്‍ 15,000രൂപ തിരികെ നല്‍കിയിരുന്നു. എന്നാല്‍ ബാക്കി തുക നല്‍കാന്‍ സവിതയ്ക്ക് സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സംഘടനാ പ്രവര്‍ത്തകര്‍ യുവതിയെ ദാരുണമായി തല്ലിച്ചതച്ച്‌ വലിച്ചിഴച്ചത്.സംഭവത്തില്‍ ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല.  

കര്‍ണാടകയില്‍ ക്ഷേത്ര പ്രസാദം കഴിച്ചു മരിച്ചവരുടെ എണ്ണം 12 ആയി

കര്‍ണാടക: കര്‍ണാടകയില്‍ 11പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക്. ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തില്‍ വിഷം കലര്‍ത്തിയതായാണ് കണ്ടെത്തല്‍. കീടനാശിനിയാണ് കലര്‍ത്തിയിരുന്നത്. രണ്ട് പേരെ സംഭവത്തില്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണ്. 80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ എട്ടുപേരുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണ്. മരിച്ചവരില്‍ ക്ഷേത്രത്തിലെ താല്‍ക്കാലിക പാചകക്കാരനായ പുട്ടസ്വമിയുടെ 12 വയസ്സുകാരിയായ മകള്‍ നളിനിയും ഉള്‍പ്പെടുന്നു. പ്രസാദം വിതരണം ചെയ്യുന്നതിന് മുമ്പ് താന്‍ രുചിച്ചുനോക്കിയിരുന്നു, മണത്തില്‍ ചെറിയ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും […]

മരണത്തിനുത്തരവാദി തീവ്രവാദ സംഘടനയെന്ന് എഴുതി വെച്ച ശേഷം യുവാവ് ജീവനൊടുക്കി

കുന്താപുരം: മരണത്തിനുത്തരവാദി തീവ്രവാദ സംഘടനയെന്ന് എഴുതി വെച്ച ശേഷം യുവാവ് ജീവനൊടുക്കി. കുന്താപുരം കൊടേശ്വറിനടുത്ത മര്‍ക്കോടുവിലെ രുദ്രയ്യ മൊഗവീരയുടെ മകന്‍ വിവേക് (23) ആണ് തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. റിലയന്‍സ് ഫൗണ്ടേഷന്‍റെ കാര്‍ഷിക വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു വിവേക്. ഒരു തീവ്രവാദ സംഘടനയാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ച ശേഷം യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. റിലയന്‍സ് ഫൗണ്ടേഷന്‍റെ കാര്‍ഷിക വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു വിവേക്. ഇയാള്‍ ഏതെങ്കിലും സംഘടനയില്‍ സജീവമായിരുന്നില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. വിവേക് […]

കര്‍ണാടക തെരഞ്ഞെടുപ്പ്: വോട്ടിങ് പുരോഗമിക്കുന്നു

ബംഗളൂരു: കര്‍ണാടകത്തില്‍ ആദ്യ ആറ് മണിക്കൂറില്‍ ഭേദപ്പെട്ട പോളിങ്. തീരദേശ കര്‍ണാടകത്തില്‍ കനത്ത പോളിങ് രേഖപ്പെടുത്തിയപ്പോള്‍ ലിംഗായത്ത് സ്വാധീന മേഖലയായ ഹൈദരാബാദ് കര്‍ണാടകത്തില്‍ മന്ദഗതിയിലാണ് വോട്ടെടുപ്പ്. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വീറും വാശിയും നിറഞ്ഞ പ്രചാരണത്തിനൊടുവില്‍ കര്‍ണാടകം വിധിയെഴുതിത്തുടങ്ങിയത് രാവിലെ ഏഴ് മണിക്കാണ്. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയത് വോട്ടെടുപ്പ് തുടങ്ങാന്‍ വൈകി. ഹാസനില്‍ വോട്ടുചെയ്യാനെത്തിയ ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡക്കും ഇതേത്തുടര്‍ന്ന് കാത്തുനില്‍ക്കേണ്ടി വന്നു. ഗ്രാമങ്ങളില്‍ നീണ്ട നിര പ്രകടമായി. നഗര മണ്ഡലങ്ങളില്‍ തുടക്കത്തിലുണ്ടായ […]

സെമിത്തേരിയില്‍ കിടന്നുറങ്ങി കര്‍ണാടക മുന്‍ മന്ത്രി; സെമിത്തേരിയില്‍ വര്‍ഷത്തില്‍ ഒരു രാത്രി ഉറങ്ങുന്നത് ആചാരമാക്കി

ബല്‍ഗാവി: പ്രേതങ്ങളോട് പൊരുതി രാത്രിയില്‍ ശവക്കുഴിക്കരികില്‍ കിടന്നുറങ്ങാന്‍ ആര്‍ക്കുണ്ട് ധൈര്യം? വീട്ടിലെ കിടക്കയില്‍ ഇരുന്ന് പോലും സാധാരണക്കാര്‍ ചിന്തിക്കാന്‍ മടിക്കുന്ന ഇക്കാര്യം പക്ഷേ ഒരു കര്‍ണാടകാ മുന്‍മന്ത്രി ആചാരമാക്കി മാറ്റിയിരിക്കുകയാണ്. ചെയ്യുന്നത് മുന്‍ എക്സൈസ് മന്ത്രിയും എംഎല്‍എയുമായ സതീഷ് ജാര്‍ക്കിഹോളിയാണ്.അന്ധവിശ്വാസത്തില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും നാട്ടുകാരെ മോചിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ അദ്ദേഹത്തോടൊപ്പം അനേകര്‍ പങ്കെടുത്തു. ബുധനാഴ്ച രാത്രി ആയിരുന്നു. ബെലെഗാവിയിലെ സദാശിവ് നഗര്‍ സെമിത്തേരിയിലെ കുഴിയില്‍ കിടന്നാണ് രാത്രി ചെലവഴിച്ചത്. ഏതാനും വര്‍ഷമായി വര്‍ഷത്തില്‍ ഒരിക്കല്‍ വീതം […]