കൊല്ലപ്പെട്ട യുവാക്കളുടെ വീട് സന്ദര്‍ശിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍

കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് മുന്നില്‍ വിതുമ്പി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച്‌ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ച മുല്ലപ്പള്ളി ബന്ധുക്കളുടെ വിഷമം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനും മുല്ലപ്പള്ളിക്കൊപ്പം ഉണ്ടായിരുന്നു. രാഷ്ട്രീയ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ മുല്ലപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചു. കൊലപാതകം നടത്തുകയും ശേഷം കയ്യൊഴിയുകയും ചെയ്യുന്നത് പിണറായി വിജയന്‍റെ സ്ഥിരം പരിപാടിയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ആയുധങ്ങള്‍ താഴെ വെക്കാന്‍ പിണറായി വിജയന്‍ തന്‍റെ […]

കാസര്‍ഗോഡ്‌ ഇരട്ട കൊലപാതകം: രണ്ട് പേര്‍ കസ്റ്റഡിയില്‍

പെരിയ: കാസര്‍ഗോഡ്‌ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ഇവരെ ചേദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. രണ്ടു ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം പ്രതികളെ പിടികൂടാന്‍ ഡിജിപി കര്‍ണാടക പോലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ കര്‍ണാടക പോലീസ് പൂര്‍ണ സഹായം വാഗ്ദാനം നല്‍കി. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കാസര്‍കോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി […]

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി; കൃപേഷിന്‍റെ തലച്ചോര്‍ പിളര്‍ന്നു, ശരത്തിന്‍റെ ശരീരത്തില്‍ 15 വെട്ട്

കാസര്‍ഗോഡ്: ഇന്നലെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. കൃപേഷിന്‍റെ മരണ കാരണം തലക്കേറ്റ ആഴത്തിലുള്ള മുറിവാണെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തില്‍ കൃപേഷിന്‍റെ തലച്ചോര്‍ പിളര്‍ന്നുവെന്നും ശരത്തിന് 15 വെട്ടേറ്റെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറി. ശരത്തിന്‍റെ ശരീരത്തില്‍ 15 വെട്ടുകള്‍ ഉണ്ടായിരുന്നു. മുട്ടിന് താഴെ മാത്രം 5 വെട്ടുകളാണ് ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയത്. ഇടത് നെറ്റി മുതല്‍ പിന്നിലേക്ക് 23 സെ.മി നീളത്തില്‍ മുറിവാണ് ഉണ്ടായിരുന്നത്. ശരത്തിന്‍റെ […]