തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ നടയടച്ച് ശുദ്ധിക്രിയ ചെയ്തതില്‍ വിശദീകരണം നല്‍കാന്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ദേവസ്വം ബോര്‍ഡ് രണ്ടാഴ്ച കൂടി സമയം അനുവദിച്ചു. നേരത്തെ ബോര്‍ഡ് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ കൂടുതല്‍ സമയം വേണമെന്ന തന്ത്രിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജനുവരി രണ്ടിന് ബിന്ദുവും കനകദുര്‍ഗയും ക്ഷേത്രദര്‍ശനം നടത്തിയതിന് പിന്നാലെയാണ് തന്ത്രി നടയടച്ച് ശുദ്ധിക്രിയ ചെയ്തത്. ബോര്‍ഡിനോട് ആലോചിക്കാതെയാണ് ഈ നടപടിയെന്നു ചൂണ്ടിക്കാട്ടിയാണ്, വിശദീകരണം തേടി തിരുവിതാംകൂര്‍ […]
Tag: KANDARU RAJEEVARU
സുപ്രീംകോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ മാറ്റണമെന്ന് വി.എസ്.സുനില്‍ കുമാര്‍
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ശ്രീകോവില്‍ അടച്ചിട്ട് ശുദ്ധിക്രിയ നടത്താന്‍ ക്ഷേത്രം തന്ത്രിക്ക് ആരാണ് അധികാരം നല്‍കിയതെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ . സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ തയ്യാറാകാത്ത തന്ത്രിയെ സ്ഥാനത്ത് നിന്നും ഉടന്‍ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മന്ത്രിസഭയ്ക്ക് ഏക അഭിപ്രായമാണുള്ളത്. തന്ത്രി നടത്തുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ഇക്കാര്യത്തില്‍ മന്ത്രിസഭ ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ ശ്രീകോവില്‍ അടച്ചിട്ട് ശുദ്ധിക്രിയ […]
ശബരിമലയില്‍ പൊലീസുകാര്‍ ബൂട്ടിട്ട് കയറിയതിനാല്‍ ശുദ്ധിക്രിയ വേണം: കണ്ഠരര് രാജീവര്
സന്നിധാനം: ശബരിമലയില്‍ സന്നിധാനത്തിനടുത്ത് പൊലീസ് ബൂട്ടിട്ട് എത്തിയതിനാല്‍ ശുദ്ധിക്രിയ വേണമെന്ന് തന്ത്രി കണ്ഠരര് രാജീവര്. ട്രാന്‍സ്ജെന്‍ഡറുകള്‍ സന്നിധാനത്ത് ദര്‍ശനത്തിനെത്തിയപ്പോള്‍ അവര്‍ക്ക് സുരക്ഷ ഒരുക്കാനെത്തിയ പൊലീസുദ്യോഗസ്ഥരാണ് ബൂട്ടും ഷീല്‍ഡും ധരിച്ച് എത്തിയത്. ബുധനാഴ്ചയ്ക്ക് മുമ്പ് ശുദ്ധിപരിഹാരക്രിയ വേണമെന്നാണ് തന്ത്രി നിര്‍ദേശിച്ചത്. ഇന്ന് തന്നെ ശുദ്ധിക്രിയ നടത്തും. ഇന്നലെയാണ് നാല് ട്രാന്‍സ് ജെന്‍ഡറുകള്‍ ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത്. ഇവര്‍ക്ക് സുരക്ഷ ഒരുക്കാനെത്തിയ പൊലീസുദ്യോഗസ്ഥര്‍ ബൂട്ടും ഷീല്‍ഡും ലാത്തിയും ധരിച്ച് സന്നിധാനത്തിന് തൊട്ടുപിന്നിലെ മേല്‍പ്പാലത്തിലാണ് കയറിയത്. ഇത് ആചാരലംഘനമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് […]
ശബരിമലയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് കണ്ഠരര് രാജീവര്
പത്തനംതിട്ട: ശബരിമലയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. മറ്റ് ആചാരങ്ങള്‍ പാലിച്ചുകൊണ്ട് ട്രാന്‍സ് ജെന്‍ഡേഴ്‌സിന് ദര്‍ശനം നടത്താമെന്ന് തന്ത്രി വ്യക്തമാക്കിയതായി ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. പന്തളം കൊട്ടാരവും ഇക്കാര്യത്തില്‍ സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ തടസമില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാക കമ്മിറ്റി സെക്രട്ടറി കെ. പി നാരായണ വര്‍മ്മ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് യുവതികളുടെ വേഷം ധരിച്ചെത്തുന്നത് ആശയക്കുഴപ്പത്തിനിടയാക്കുമെന്നും നാരായണ വര്‍മ്മ പറഞ്ഞു. സുഗമമായ മണ്ഡല […]
ക്ഷേത്രം അടച്ചിടുമെന്ന പ്രഖ്യാപനം സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍; തന്ത്രിക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: യുവതികള്‍ ശബരിമലയിലെത്തിയാല്‍ നട അടച്ചിടുമെന്നു പ്രഖ്യാപിച്ച തന്ത്രിക്കെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ക്ഷേത്രം തുറക്കാനും അടയ്ക്കാനുമുള്ള അധികാരം ദേവസ്വം ബോര്‍ഡിന് മാത്രമാണെന്നും തന്ത്രി ദേവസ്വം ബോര്‍ഡിലെ മറ്റു ജീവനക്കാര്‍ക്കൊപ്പം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്ത്രി ക്ഷേത്രമടയ്ക്കുമെന്നു പ്രഖ്യാപിച്ചു. പരികര്‍മികള്‍ പതിനെട്ടാം പടിക്കു താഴെ സത്യാഗ്രഹമിരിക്കുന്ന സാഹചര്യമുണ്ടായി. സുപ്രീം കോടതി വിധിയെ അട്ടിമറിക്കാന്‍ ഇവര്‍ ചെയ്ത കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. ക്ഷേത്രം തുറക്കാനും അടയ്ക്കാനുമുള്ള അധികാരം ദേവസ്വം ബോര്‍ഡിനാണ്. തന്ത്രി ദേവസ്വം ബോര്‍ഡിലെ മറ്റു ജീവനക്കാര്‍ക്കൊപ്പം മാത്രമാണ്- […]