അടുത്തമാസം മുതല്‍ ഗൃഹോപകരണങ്ങള്‍ക്ക് വില കൂടാന്‍ സാധ്യത

ന്യൂഡല്‍ഹി: രാജ്യത്ത് ടിവിക്കും മറ്റ് ഗൃഹോപകരണങ്ങള്‍ക്കും വില ഉയരാന്‍ സാധ്യത. ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായതും കസ്റ്റംസ് ഡ്യൂട്ടി വര്‍ദ്ധിച്ചതുമാണ് വിപണിയില്‍ അടുത്തമാസം മുതല്‍ വിലവര്‍ദ്ധനയ്ക്ക് കാരണമാകാന്‍ പോകുന്നത്. ഉത്സവ സീസണ്‍ കഴിഞ്ഞിട്ടും ഇതുവരെ വിലയില്‍ വലിയ വില വര്‍ദ്ധനയുണ്ടായിട്ടില്ല. രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായതും കസ്റ്റംസ് തീരുവ ഉയര്‍ന്നതും കാരണം അടുത്തകാലത്ത് ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ചെലവ് ഉയര്‍ത്തിയിരുന്നു. ഇത് ഉല്‍പ്പാദന ചെലവ് ഉയരാനിടയാക്കി. അടുത്ത മാസം തൊട്ട് അഞ്ച് മുതല്‍ ഏഴ് […]

പ്രളയത്തില്‍പ്പെട്ടവര്‍ക്ക് കുറഞ്ഞ വിലയില്‍ ഗൃഹോപകരണങ്ങള്‍ നല്‍കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം : കേരളം നേരിട്ട പ്രളയ ദുരന്തത്തിന് ശേഷം സര്‍ക്കാര്‍ കുറഞ്ഞ വിലയില്‍ പ്രളയ ദുരന്തത്തില്‍ പെട്ടവര്‍ക്ക് ഗൃഹോപകരണങ്ങള്‍ നല്‍കാനുള്ള പദ്ധതിയാകുന്നു . മന്ത്രി ഇ.പി. ജയരാജന്‍റെ അധ്യക്ഷതയിലായില്‍ കമ്പനി മേധാവികളുമായുള്ള യോഗത്തില്‍ ഗൃഹോപകരണങ്ങള്‍ പകുതി വിലയില്‍ നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയുണ്ടായി . നിലവില്‍ 1.24 ലക്ഷം പേരാണ് വായ്പയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത് . പ്രമുഖ കമ്പനികളായ വേള്‍പൂള്‍, സോണി, സാംസങ്, പാനസോണിക്, എല്‍.ജി., അമ്മിണി സോളാര്‍, ഗോദ്റെജ്, ഹൈക്കണ്‍, വി-ഗാര്‍ഡ്, വള്ളിമണി ഇന്‍ഡസ്ട്രീസ്, ഈസ്റ്റേണ്‍ മാട്രസ് […]