മഹാത്മാഗാന്ധിയുടെ കോലത്തില്‍ നിറയൊഴിച്ച സംഭവം; ഹിന്ദുമഹാ സഭ നേതാക്കള്‍ അറസ്റ്റില്‍

അലിഗഡ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധി കോലത്തിന് നേരെ നിറയൊഴിച്ച ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയടക്കം രണ്ട് പേര്‍ അറസ്റ്റില്‍. അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഗാന്ധിയുടെ കോലത്തിന് നേരെ ഇവര്‍ വെടിയുതിര്‍ത്തത്. ഗാന്ധിക്കോലത്തിനു നേരെ പ്രതീകാത്മകമായി വെടിയുതിര്‍ക്കുകയും, ശേഷം ഹിന്ദു മഹാസഭ നേതാവ് ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുകയും ചെയ്തു. രാജ്യമൊട്ടാകെ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നതിനിടെയാണ് ഹിന്ദുമഹാസഭ പ്രകോപനപരമായ പരിപാടി സംഘടിപ്പിച്ചത്. സംഭവത്തിന്‍റെ വീഡിയോ പ്രചരിപ്പിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും ഉടന്‍ […]