കൊച്ചി: ചൂട് കനത്തതോടെ കോടതിനടപടികളില്‍ കറുത്ത ഗൗണ്‍ ഒഴിവാക്കാന്‍ അഭിഭാഷകര്‍ക്ക് ഹൈക്കോടതി അനുമതി നല്‍കി. വിചാരണക്കോടതികളില്‍ ഗൗണ്‍ ഒഴിവാക്കാനാണ് അഭിഭാഷകര്‍ക്ക് കോടതി അനുവാദം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് താപനില ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. സംസ്ഥാനത്ത് കൊടുംചൂട് വരും ദിവസങ്ങളിലും തുടരുമെന്നാണ് മുന്നറിയിപ്പ്. അതേസമയം തൊഴിലിടങ്ങളിലെ പരിശോധന കര്‍ശനമാക്കാന്‍ ലേബര്‍ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. പകല്‍ 12 മണിമുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്നുമണി വരെ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിശ്രമവേള നല്‍കണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാനത്ത് വേനല്‍മഴയില്‍ 61 […]
Tag: high court order
സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ നിരോധിച്ച് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് വിലക്കി കേരള ഹൈക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സ്വദേശിയായ ശ്യാംകുമാര്‍ എന്ന വ്യക്തി നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പരിസ്ഥിതിക്ക് ഗുരുതര ദോഷം സൃഷ്ടിക്കുന്ന ഫ്ലക്സ് ബോര്‍ഡുകള്‍ ഒരു കാലത്തും നശിക്കാതെ കിടക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഫ്ലക്സ് ബോര്‍ഡുകളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടി മറ്റൊരു ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ പരിഗണനയിലുണ്ട്. ഈ ഡിവിഷന്‍ ബെഞ്ചിന്‍റെ പരിഗണനയിലേക്ക് ശ്യാമിന്‍റെ ഹര്‍ജിയും മാറ്റണം എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചത് […]
പൊതു പണിമുടക്കിൽ പങ്കെടുത്തവർക്ക് ലീവ് അനുവദിച്ച സർക്കാർ ഉത്തരവിന് സ്റ്റേ
പൊതുപണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് രണ്ട് ദിവസത്തെ ലീവ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്‍റെതാണ് നടപടി. കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി. പൊതുപണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് രണ്ട് ദിവസത്തെ ലീവ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്ന് കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. പണിമുടക്ക് ബന്ദായി മാറി. ഇത് തടയേണ്ടത് സര്‍ക്കാര്‍ ആയിരുന്നു. എന്നാല്‍ യാതൊരു മുന്‍കരുതലും സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. പകരംപണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കൈക്കൊണ്ടതെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. എല്ലാവര്‍ക്കും ലീവ് കൊടുക്കാന്‍ […]
ഒടുവില്‍ ചിറ്റിലപ്പിള്ളി കീഴടങ്ങി; വിജേഷ് വിജയന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കും
കൊച്ചി: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഉടമസ്ഥതയില്‍ ഉള്ള വീഗലാന്‍ഡില്‍ നിന്നും വീണ് പരിക്കേറ്റ തൃശ്ശൂര്‍ സ്വദേശി വിജേഷ് വിജയന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ നല്‍കും. തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മാര്‍ച്ച് ഒന്നിന് ഹാജരാക്കണമെന്ന് ഫൗണ്ടേഷന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി. വീഗാലാന്‍ഡില്‍ 2002 ഡിസംബറില്‍ ജോലിക്ക് കയറിയ വിജേഷ് വിജയന് ബക്കറ്റ് ഷവര്‍ ഏരിയയില്‍ വെച്ചാണ് പരിക്കേറ്റത്. വീല്‍ ചെയറിലായ തനിക്ക് 17.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് വിജേഷ് […]
മിന്നല്‍ ഹര്‍ത്താലിലെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മിന്നല്‍ ഹര്‍ത്താലിലെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. കാസര്‍കോട് ജില്ലയിലെ നഷ്ടം യുഡിഎഫ് ഭാരവാഹികളില്‍ നിന്ന് ഈടാക്കണം. കമറുദ്ദീന്‍, ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നാണ് നഷ്ടം ഈടാക്കാന്‍ കോടതി ഉത്തരവിട്ടത്. ഹര്‍ത്താലില്‍ ഉണ്ടായ നഷ്ടം കണക്കാക്കാന്‍ കമ്മീഷനെ നിയോഗിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. 189 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും പൊതുമുതല്‍ നശിപ്പിക്കപ്പെട്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കെഎസ്‌ആര്‍ടിസിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് […]
പ്രീത ഷാജിയുടെ വീട് ലേലം ചെയ്ത നടപടി റദ്ദാക്കി; ഒരു മാസത്തിനുള്ളില്‍ പൈസ അടച്ചാല്‍ വീടു സ്വന്തമാക്കാമെന്ന് ഹൈക്കോടതി
കൊച്ചി: പ്രീതാ ഷാജിയുടെ വീടും പുരയിടവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കി. 43 ലക്ഷം രൂപ ബാങ്കിനു നല്‍കിയാല്‍ സ്വത്ത് കൈവശം എടുക്കാം. ഒരു 1,89000 രൂപ മുമ്പ് ലേലത്തില്‍ വാങ്ങിയ രതീഷിന് നല്‍കണം. പ്രീതാ ഷാജിക്കെതിരായ എല്ലാ മുന്‍ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. പണം നല്‍കാന്‍ ഒരുമാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. സുഹൃത്തിന‌് ജാമ്യം നിന്നതിന്‍റെ പേരില്‍ വായ‌്പാ കുടിശ്ശിക തിരിച്ചടയ‌്ക്കാന്‍ നിവൃത്തിയില്ലാതെ ജപ‌്തി നേരിട്ട പ്രീത ഷാജിയും കുടുംബവും 26ന‌് വീട‌് ഒഴിയണമെന്ന‌് ഹൈക്കോടതി […]
നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കുമെന്ന് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായി വനിതാ ജഡ്ജിയെ നിയമിക്കും. നടിയുടെ ആവശ്യത്തിലാണ് തീരുമാനം. വനിതാ ജഡ്ജിമാര്‍ ലഭ്യമാണോ എന്നു പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. എറണാകുളം, തൃശ്ശൂര്‍, ജില്ലകളില്‍ വനിതാ ജഡ്ജിമാരുണ്ടോ എന്ന് പരിശോധിക്കണം. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. സ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകൾ പരിശോധിക്കാൻ സംസ്ഥാനത്ത് മതിയായ കോടതികൾ ഇല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഇത് ഗുരുതരമായ സാഹചര്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. പ്രതിയുടെ മുന്നിലൂടെ ഇരയായ വ്യക്തിക്ക് കോടതിയിലെത്തേണ്ട സാഹചര്യമാണ്. നിർഭയമായി ഇരകൾക്ക് മൊഴി നൽകാൻ […]
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കുഞ്ഞനന്തന്‍റെ പരോളിനെതിരെ ഹൈക്കോടതി
കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ രൂക്ഷ വിമര്‍നവുമായി ഹൈക്കോടതി. കുഞ്ഞനന്തന് അസുഖമുണ്ടെങ്കില്‍ പരോള്‍ നല്‍കുകയല്ല, ചികിത്സ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം. ടി പി കേസിലെ പതിമൂന്നാം പ്രതിയാണ് കുഞ്ഞനന്തന്‍. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ കെ കെ രമ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്‍റെ വിമര്‍ശനം. ജയില്‍ ചട്ടങ്ങള്‍ ലംഘിട്ട് കുഞ്ഞനന്തന് പരോള്‍ അനുവദിച്ച നടപടി റദ്ദു ചെയ്യണമെന്നും ഹൈക്കോടതിയുടെ നിര്‍ദ്ദേശമില്ലാതെ […]
ബാബ രാംദേവിന്‍റെ കമ്പനിയുടെ ഒരു വിഹിതം കര്‍ഷകര്‍ക്ക് നല്‍കണം: ഹെെക്കോടതി
ഉത്തരാഖണ്ഡ്: യോഗാ ഗുരു ബാബ രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ലാഭത്തില്‍ നിന്ന് ഒരു വിഹിതം കര്‍ഷകര്‍ക്ക് വീതിച്ചു നല്‍കാന്‍ ഉത്തരാഖണ്ഡ് ഹെെക്കോടതി ഉത്തരവിട്ടു. രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള ദിവ്യ ഫാര്‍മസിക്കെതിരെയാണ് കോടതി നടപടിയെടുത്തത്. 2002 ലെ ജൈവ വൈവിധ്യ ആക്‌ട് പ്രകാരം ന്യായവും നീതിപൂര്‍വ്വവുമായി ആനുകൂല്യങ്ങള്‍ പങ്കുവയ്‌ക്കുന്നത് സംബന്ധിച്ചുള്ള വകുപ്പുകള്‍ ഉയര്‍ത്തി കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്. ഉത്തരാഖണ്ഡ് ജൈവ വൈവിധ്യ ബോര്‍ഡിന് (യു.ബി.ബി) എതിരെ ദിവ്യ ഫാര്‍മസി സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ആയുര്‍വേദ, പോഷകാഹാര […]
സിബിഐ അന്വേഷിക്കണമെന്ന ദിലീപിന്‍റെ ഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി. കേസില്‍ സിബിഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും നിലവിലെ പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ചതില്‍ അന്വേഷണം തൃപ്തികരമാണെന്നും കോടതി പറഞ്ഞു. കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും അന്വേഷണം പക്ഷപാതപരമായിട്ടാണെന്നും ചൂണ്ടിക്കാണിച്ച് ദിലീപ് കഴിഞ്ഞ ആഴ്ചയാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ തന്നെ കുടുക്കാന്‍ പൊലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നും ഗൂഢാലോചനയുടെ ഫലമായിട്ടാണ് താന്‍ പ്രതിയായതെന്നും ദിപീപ് ഹര്‍ജിയില്‍ […]










