ദേശീയ പണിമുടക്ക് ദിനങ്ങള്‍ ആകസ്മിക അവധിയായി കാണാം; ജീവനക്കാര്‍ക്ക് ശമ്പളം നഷ്ടമാകില്ല

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷട്രേഡ് യൂണിയനുകള്‍ നടത്തിയ ദേശീയ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം നഷ്ടമാകില്ല. ജനുവരി 8, 9 ദിവസങ്ങളില്‍ ജോലിക്കെത്താത്തവര്‍ക്ക് അര്‍ഹതപ്പെട്ട അവധി നല്‍കാന്‍ അനുവദിച്ച്‌ കൊണ്ട് പൊതുഭരണ സെക്രട്ടറി ഉത്തരവിറക്കി. പൊതുഭരണ സെക്രട്ടറി എ ജയതിലക് ആണ് ഉത്തരവിറക്കിയത്. ആ ദിവസങ്ങളിലെ അവധി ആകസ്മിക അവധിയായി കാണാനാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി ഉത്തരവില്‍ നിര്‍ദേശിച്ചത്. ഇതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അന്നേ ദിവസങ്ങളിലെ അവധി നിയമവിധേയമാകും. സമരം ചെയ്തവര്‍ക്ക് ഡയസനോണ്‍ സര്‍ക്കാര്‍ ബാധമാക്കിയിരുന്നില്ല. ഈ […]

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി

കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കരകയറ്റുന്നതിന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നത് കൊള്ളയടിക്കലാണെന്ന് ഹൈക്കോടതി. ശമ്പളം പിടിക്കുന്നതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. മുഖ്യമന്ത്രി സാലറി ചലഞ്ചില്‍ ആവശ്യപ്പെട്ടത് ശമ്പളം സംഭാവന ചെയ്യണമെന്നാണ്. എന്നാല്‍ അതിന്‍റെ പേരില്‍ നിര്‍ബന്ധമായി ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. അതേസമയം, ഉത്തരവ് പുന:പരിശോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയില്‍ അറിയിച്ചു.