വിമാനം ഇറങ്ങിയാല്‍ ഇനി ടാക്സി തിരയേണ്ട; ഫ്ലൈ ബസ്സുകളെത്തുന്നു

തിരുവനന്തപുരം: കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ന​ഗരങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി. എസി ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു. ‘ഫ്ലൈ ബസ്’ എന്ന പേരിലുള്ള സര്‍വീസ് ഇന്നു മുതല്‍ ആരംഭിക്കും. ഫ്ലൈ ബസുകളുടെ സംസ്ഥാനതല ഫ്ലാഗ്‌ഓഫ് വൈകിട്ട് 4.30ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടക്കും. ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ അറൈവല്‍/ഡിപ്പാര്‍ച്ചര്‍ പോയിന്റുകള്‍ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും ഓരോ 45 മിനിറ്റ് ഇടവേളകളിലായി 24 മണിക്കൂറും ഫ്ലൈ ബസുകള്‍ ലഭ്യമാണ്. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു മണിക്കൂര്‍ […]