തിരുവനന്തപുരം: നവകേരളത്തിനുവേണ്ടി ധനസഹായവുമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സും രംഗത്തെത്തി. ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം കൈമാറി. സമൂഹത്തില്‍ നിന്ന് എത്ര അവഗണന നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും കേരളത്തിന് കൈത്താങ്ങായി അവര്‍ എത്തുകയായിരുന്നു. അരലക്ഷം രൂപയാണ് ധനസഹായമായി നല്‍കിയത്. സമൂഹത്തില്‍ നിന്ന് പിന്തള്ളപ്പെട്ടുപോയവര്‍ ഇന്ന് ദുരിതബാധിതര്‍ക്കായി അവരാലാകുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുകയായിരുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് പിണറായി സര്‍ക്കാര്‍ കാണിച്ച സ്നേഹവായ്പ്പിനും പരിഗണനയ്ക്കുമുള്ള കടപ്പാട് അറിയിച്ചുകൊണ്ടാണ് രഞ്ചു രഞ്ചിമര്‍, ശീതള്‍ ശ്യാം, സൂര്യ എന്നിവര്‍ ചെക്കുമായെത്തിയത്. മന്ത്രി ഇപി ജയരാജന്‍റെ കയ്യിലേക്കാണ് ചെക്ക് കൈമാറിയത്. നവകേരളസൃഷ്ടിക്ക് […]
Tag: EP Jayarajan
ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിപദത്തിലേക്ക്; സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: ബന്ധുനിയമന കേസില്‍ കുടുങ്ങി മന്ത്രിസ്ഥാനം രാജിവച്ച ഇ.പി. ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു. ഏറ്റവും വലിയ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ ഇ.പി. ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതു ധാര്‍മികമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വിട്ടുനിന്നത്. ജയരാജന്‍ വന്നതോടെ മന്ത്രിസഭയില്‍ അംഗങ്ങളുടെ എണ്ണം 20 ആയി ഉയര്‍ന്നു. രാജിവെക്കുന്ന സമയത്ത് കൈവശം വെച്ചിരുന്ന […]
ഇ പി ജയരാജന്‍റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച
തിരുവനന്തപുരം:ഇ പി ജയരാജന്‍റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച രാവിലെ 10 മണിക്ക്. രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ജയരാജന്‍റെ മന്ത്രിസഭാ പുന:പ്രവേശനത്തിന് ഇടതുമുന്നണി യോഗം അംഗീകാരം നല്‍കി. സി.പി.ഐയ്ക്ക് കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നല്‍കാനും യോഗം തീരുമാനിച്ചു. അതേസമയം ചീഫ് വിപ്പ് ആരായിരിക്കണമെന്ന് സി.പി. ഐ 20 ന് ചേരുന്ന എക്‌സിക്യൂട്ടീവില്‍ തീരുമാനിക്കും. 19ന് അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തെ അറിയിച്ചു. സി.പി.എമ്മിലെ മുതിര്‍ന്ന […]
ഇപി ജയരാജന് വ്യവസായ വകുപ്പ് നല്‍കും
തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്ന ഇപി ജയരാജന് വ്യവസായ വകുപ്പ് നല്‍കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനം കൈക്കൊണ്ടത്. സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. നിലവില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്നത് എസി മൊയ്തീനാണ്. പുതിയ മാറ്റമുണ്ടാകുന്നതോടെ അദ്ദേഹത്തിന് കായിക വകുപ്പ് മാത്രമാകും കൈകാര്യം ചെയ്യേണ്ടിവരിക. ഇതിന് പുറമെ സിപിഐയക്ക് ചീഫ് വിപ്പ് പദവി നല്‍കാനും തീരുമാനമായി. മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വന്നേക്കും. ബന്ധുനിയമന വിവാദത്തെ തുടർന്ന് 2016 ഒക്ടോബർ 14നാണ് പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് ഇ.പി ജയരാജൻ […]
ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്
തിരുവനന്തപുരം: ഇ.പി.ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. ഇതുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കിടയില്‍ ധാരണയായതായാണ് വിവരം. വെള്ളിയാഴ്ച സിപിഐഎം സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചേരുന്നുണ്ട്. തിങ്കളാഴ്ച എല്‍ഡിഎഫ് യോഗവും ചേരും. എല്‍ഡിഎഫ് യോഗത്തിന് മുമ്പ് സിപിഐയുമായി സിപിഐഎം ചര്‍ച്ച നടത്തും. ബന്ധുനിയമന വിവാദത്തെ തുടര്‍ന്നായിരുന്നു ഇ.പി.ജയരാജന്‍ രാജിവെച്ചത്. പിന്നീട് ബന്ധുനിയമന കേസിൽ കുറ്റവിമുക്തനായെങ്കിലും ഇ.പിയെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിരുന്നില്ല. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസിന്‍റെ എം.ഡി സ്ഥാനത്ത് പി.കെ ശ്രീമതി ടീച്ചറിന്‍റെ മകന്‍ സുധീര്‍ നമ്പ്യാരെയും കേരള ക്ലെയ്സ് ആന്‍ഡ് […]
മന്ത്രി ഇ.പി.ജയരാജൻ രാജിവയ്ക്കണമെന്ന ആവശ്യം ഇടതുമുന്നണിയിലും ശക്തമായി
തിരുവനന്തപുരം:ബന്ധു നിയമന വിവാദം ചര്‍ച്ചചെയ്യാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിര്‍ണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.മന്ത്രി ഇ.പി.ജയരാജൻ




