കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരം എന്തിനെന്ന് അറിയില്ല; എന്‍ഡോസള്‍ഫാന്‍ സമരത്തെ തള്ളി ആരോഗ്യമന്ത്രി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരത്തെ തള്ളി ആരോഗ്യമന്ത്രി കെ കെ ശൈലജ. കുട്ടികളെ പ്രദര്‍ശിപ്പിച്ച് സമരം ചെയ്യുന്നത് എന്തിനെന്ന് അറിയില്ല. സമരം തുടരുന്നതിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും മന്ത്രി പറഞ്ഞു. സമരക്കാരുടെ ആവശ്യങ്ങള്‍ എല്ലാം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തതാണ്. അര്‍ഹരായവര്‍ പട്ടികയില്‍ നിന്നും ഒഴിവായിട്ടുണ്ടെങ്കില്‍ അവരെ ഉള്‍പ്പെടുത്തുമെന്നാണ് അറിയിച്ചിരുന്നത്. സമരക്കാര്‍ അതിന് തയ്യാറാകുന്നില്ല. സമരക്കാര്‍ ആരെല്ലാമാണെന്നോ അതിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം […]

സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയം; മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്താനൊരുങ്ങി എന്‍ഡോസള്‍ഫാന്‍ സമരസമിതി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ എല്ലാവര്‍ക്കും സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരുമായി സമരസമിതി നടത്തിയ ചര്‍ച്ച പരാജയം. മന്ത്രി ഇ. ചന്ദ്രശേഖരനുമായാണ് സമരക്കാര്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ച പരാജയപ്പെട്ടതോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപകല്‍ സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. ദുരിതബാധിതരായ എല്ലാവര്‍ക്കും സഹായം നല്‍കണമെന്നു സമരക്കാര്‍ അറിയിച്ചു. 11 പഞ്ചായത്ത് എന്ന പരിധി അംഗീകരിക്കാനാകില്ല. മറ്റന്നാള്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്താനും തീരുമാനിച്ചു. മെഡിക്കല്‍ ക്യാമ്പുകളില്‍ കണ്ടെത്തിയ എല്ലാ ദുരന്തബാധിതരെയും ഗുണഭോക്താക്കളുടെ പട്ടികയിലുള്‍പ്പെടുത്തുക, സുപ്രീം കോടതി പറഞ്ഞ നഷ്ടപരിഹാരം […]