കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന ഡയപ്പറുകളില്‍ അപകടകാരികളായ രാസവസ്തുക്കള്‍

കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡയപ്പറുകളില്‍ അപകടകാരികളായ രാസവസ്തുക്കള്‍ അടങ്ങിയിരിക്കന്നതായി ഫ്രഞ്ച് ആരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. രണ്ട് കൃത്രിമ സുഗന്ധദ്രവ്യങ്ങളുടെയും ഹാനീകരമായ ഡയോക്സിനുകളുടെയും സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിപണിയിലുള്ള 23 തരം ഡയപ്പറുകള്‍ പരിശോധിച്ച ശേഷമാണ് പഠനം നടത്തിയത്. 2017 ജനുവരിയില്‍ ഡയപ്പറുകളിലെ കെമിക്കല്‍ സാന്നിധ്യം ചൂണ്ടിക്കാട്ടി ഫ്രഞ്ച് മാസികയില്‍ വന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ആരോഗ്യ സംഘടനയായ ആന്‍സസ് പഠനം നടത്തിയത്. വിപണിയിലെത്തുന്ന പന്ത്രണ്ടോളം പ്രമുഖ ബ്രാന്‍ഡുകളുടെ ഡയപ്പറുകളിലും കെമിക്കല്‍ സാന്നിധ്യം കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. കീടനാശിനിയായി ഉപയോഗിക്കുന്ന ഗ്ലിഫോസേറ്റ് അടക്കമുള്ള […]