ഇത്തവണ സിബിഎസ്‌ഇ കലോല്‍സവം നടത്തില്ല: മാറ്റിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം: പ്രളയം വരുത്തിവെച്ച ദുരന്തത്തില്‍ കഷ്ടപ്പെടുന്നവരോടൊപ്പമാണ് എല്ലാവരും. മഹാപ്രളയത്തില്‍ കേരളം തകര്‍ന്നുപോയി. ഇനി സംസ്ഥാനത്തെ പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടിയുള്ള കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടത്. ഓരോ വ്യക്തികളും സംഘടനകളും അതിന് വേണ്ടി കയ്യഴിഞ്ഞ് പ്രവര്‍ത്തിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും ഓണാഘോഷങ്ങള്‍ ഉള്‍പ്പെടെ വേണ്ടെന്ന് വെച്ചു. ഇപ്പോള്‍ പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സിബിഎസ്‌ഇ സ്‌കൂളുകളിലെ കലോല്‍സവം നടത്തേണ്ടെന്ന തീരുമാനത്തിലാണ് അധികൃതര്‍. ഇതിനു വേണ്ടി നീക്കി വെച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാറ്റിവെച്ചു. ഇതുസംബന്ധിച്ച്‌ തിരുവനന്തപുരം മേഖലാ ഓഫിസര്‍ സ്‌കൂള്‍ മാനേജര്‍മാര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും നിര്‍ദേശം […]

സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷാ ഫലം ഇന്ന്

ദില്ലി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്നറിയാം. രാവിലെ പത്ത് മണിയ്ക്ക് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി അനില്‍ സ്വരൂപ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. cbseresults.nic.in, cbse.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാം. ഡിജിറ്റല്‍ മാര്‍ക്ക്‌ ലിസ്റ്റിന് വെബ്സൈറ്റ്: https://digilocker.gov.in. ഡിജിലോക്കര്‍ അക്കൗണ്ടിന്‍റെ വിശദാംശങ്ങള്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ലഭ്യമാക്കും. ഇന്‍ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് സംവിധാനം വഴി ഫലത്തിനു ഫോണ്‍: 011 24300699 (ഡല്‍ഹിയില്‍), 011 24300699 (ഡല്‍ഹി ഒഴികെ എല്ലായിടത്തും). എസ്‌എംഎസില്‍ ലഭിക്കാന്‍ […]

സി.ബി.എസ്.ഇ ചോദ്യപ്പേപ്പര്‍ മാറിയെന്ന ഹര്‍ജി വിദ്യാര്‍ഥിനി പിന്‍വലിച്ചു

കോട്ടയം: സി.ബി.എസ്.ഇ ചോദ്യപ്പേപ്പര്‍ മാറിയെന്ന ഹര്‍ജി വിദ്യാര്‍ഥിനി പിന്‍വലിച്ചു. കോട്ടയം സ്വദേശിയായ സി.ബി.എസ്.ഇ വിദ്യാര്‍ഥിനി അമിയ സലിമായിരുന്നു പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചോദ്യപ്പേപ്പര്‍ മാറിയെന്നും പകരം പരീക്ഷ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന പരാതി വാസ്​തവ വിരുദ്ധമെന്ന്​ സി.ബി.എസ്.ഇ കോടതിയെ അറിയിച്ചിരുന്നു. ചോദ്യപേപ്പര്‍ മാറിയ വിവരം വിദ്യാര്‍ഥിനി ഇന്‍വിജിലേറ്ററെ അറിയിച്ചില്ലെന്നും 2016ല്‍ ത​ന്‍റെ സഹോദരന്‍ എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പറുമായെത്തി പരീക്ഷ എഴുതിയതാകാമെന്നുമാണ് സി.ബി.എസ്.ഇ […]

നീറ്റ് പരീക്ഷക്ക് ഡ്രസ് കോഡ് നിര്‍ബന്ധമാക്കി സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: എം.ബി.ബി.എസ്/ബി.ഡി.എസ് എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിനുള്ള ‘ഡ്രസ് കോഡ്’ നിര്‍ദേശങ്ങള്‍ സി.ബി.എസ്.ഇ പുറത്തിറക്കി. ഇളം നിറത്തിലുള്ള മുറിക്കയ്യന്‍ വസ്ത്രങ്ങള്‍ ധരിച്ചാണ് വിദ്യാര്‍ഥികള്‍ പരീക്ഷക്കെത്തേണ്ടത്. ഷൂസ് ധരിക്കാന്‍ പാടില്ല എന്നീ നിര്‍ദേശങ്ങളാണ് സി.ബി.എസ്.ഇ മുന്നോട്ട് വെച്ചിരിക്കുന്നത്. 2017ല്‍ പുറപ്പെടുവിച്ച്‌ മാര്‍ഗനിര്‍ദേശങ്ങള്‍ തന്നെയാണ് ഈ വര്‍ഷവും പിന്തുടരുന്നത്. എന്നാല്‍ സാധാരണ വേഷം ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ ഒരു മണിക്കൂര്‍ മുന്‍പ് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിബന്ധന കൂടി ഈ വര്‍ഷം പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശിരോവസ്ത്രം ധരിച്ച്‌ പരീക്ഷക്കെത്തിയ കുട്ടികളുടെ ശിരോവസ്ത്രം […]

60 വയസു കഴിഞ്ഞവരെ അധ്യാപകരായോ പ്രിന്‍സിപ്പല്‍മാരായോ നിയമിക്കരുതെന്ന് സി ബി എസ് ഇ

തിരുവനന്തപുരം: അറുപത് വയസു കഴിഞ്ഞവരെ അധ്യാപകരായോ പ്രിന്‍സിപ്പല്‍മാരായോ നിയമിക്കരുതെന്ന ഉത്തരവുമായി സി ബി എസ് ഇ. അറുപത് വയസുകഴിഞ്ഞയാരും സര്‍വീസില്‍ തുടരാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. സി.ബി.എസ്.ഇ റീജിയണല്‍ ഓഫീസര്‍ തരുണ്‍ കുമാര്‍ ഇറക്കിയ ഉത്തരവിലാണ് ഇത് സംബന്ധിച്ച്‌ വ്യക്തമാക്കുന്നത്. അറുപത് കഴിഞ്ഞ ആരും അനധ്യാപക തസ്തികയില്‍ തുടരരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. പ്രധാന പത്രങ്ങളില്‍ പരസ്യം നല്‍കി വേണം പുതിയ പ്രിന്‍സിപ്പല്‍ തസ്തികയില്‍ നിയമിക്കേണ്ടത്. അതുവരെ സ്‌കൂളിലെ സീനിയര്‍ അധ്യാപകര്‍ക്ക് പ്രിന്‍സിപ്പല്‍ ചുമതല നല്‍കണമെന്നും സി.ബി.എസ്.ഇ ഉത്തരവില്‍ […]

ഒരു കുട്ടിക്ക് വേണ്ടി സിബിഎസ്‌ഇ കണക്കുപരീക്ഷ വീണ്ടും നടത്തും

കൊച്ചി: ഒരു കുട്ടിക്കായി സിബിഎസ്‌ഇ 10ാം ക്ലാസ് കണക്കുപരീക്ഷ വീണ്ടും നടത്താന്‍ ഉത്തരവ്. പത്താം ക്ലാസ് വിദ്യാര്‍ഥി അമിയ സലീം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. പരീക്ഷാസമയത്ത് അമിയക്ക് ലഭിച്ചത് കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പറായിരുന്നു. മൂല്യനിര്‍ണയം പൂര്‍ത്തിയാകും മുന്‍പ് പരീക്ഷ നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. അമിയ സലീമിന്‍റെ പരാതി സിബിഎസ്‌ഇ അവഗണിച്ചത് വലിയ വാര്‍ത്തയായിരുന്നു

സിബിഎസ്‌ഇ കണക്ക് പരീക്ഷ വീണ്ടും നടത്തില്ല

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് വീണ്ടും നടത്താന്‍ തീരുമാനിച്ച സിബിഎസ്‌ഇ പത്താം ക്ലാസിലെ കണക്ക് പുനഃപരീക്ഷ നടത്തേണ്ടെന്ന്  തീരുമാനം.  വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ ഒത്തു നോക്കിയ ശേഷമാണ് അധികൃതരുടെ തീരുമാനം. അധികൃതരുടെ പുതിയ തീരുമാനം 14 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാകും. നേരത്തെ കണക്ക് പരീക്ഷ നടത്തുമോയെന്ന കാര്യത്തില്‍ ഏപ്രില്‍ 16 നകം വ്യക്തത വരുത്തണമെന്ന് സിബിഎസ്‌ഇയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഇന്നു വൈകിട്ട് ഉറങ്ങുമെന്ന് സിബിഎസ്‌ഇ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച […]

സി.ബി.എസ്.ഇ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ 3 അധ്യാപകര്‍ കൂടി അറസ്റ്റില്‍

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ട് അധ്യാപകരും സ്വകാര്യ കോച്ചിംഗ് സെന്‍ററിലെ അധ്യാപകനും അറസ്റ്റില്‍. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലെ എക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിലാണ് റിഷബ്, രോഹിത് , തൗകീര്‍ ഹസന്‍ എന്നിവര്‍ അറസ്റ്റിലായത്. അറസ്റ്റിലായ രണ്ട് രണ്ടുപേര്‍ സ്വകാര്യ സ്‌കൂളിലെ അധ്യാപകരാണ്. എക്കണോമിക്‌സ് പരീക്ഷ ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ്പ് ചോദ്യ പേപ്പര്‍ അടങ്ങിയ കവറിന്‍റെ സീല്‍ പൊട്ടിച്ച്‌ ചോദ്യ പേപ്പറുകളുടെ ഫോട്ടോ മൊബൈലില്‍ എടുത്ത് വാട്‌സ്‌ആപ്പ് വഴി സ്വകാര്യ കോച്ചിംഗ് […]

സി.ബി.എസ്​.ഇ ചോദ്യ പേപ്പര്‍ ചോര്‍ച്ച; മുഖ്യ സൂത്രധാരന്‍ പിടിയില്‍

ന്യൂഡല്‍ഹി: സി.ബി.എസ്​.ഇ പ്ലസ്​ ടു, പത്താം ക്ലാസ്​ പരീക്ഷ ചോദ്യ പേപ്പര്‍  ചോര്‍ച്ചയിലെ സൂത്രധാരന്‍ അറസ്റ്റില്‍. . ഡല്‍ഹി രജീന്ദര്‍ നഗറിലെ കോച്ചിങ്ങ്​  സെന്‍റര്‍ സ​ഥാപകന്‍ വിക്കിയാണ്​ ഡല്‍ഹി പൊലീസിന്‍റെ കസ്​റ്റഡിയിലായത്​. ചോര്‍ത്തിയ ചോദ്യങ്ങളുടെ ഉത്തരങ്ങളടങ്ങിയ കൈയെഴുത്തു പ്രതി 10000 മുതല്‍ 15000 രൂപക്ക്​ വരെ വിറ്റിരുന്നുവെന്ന്​ പൊലീസ്​ കണ്ടെത്തി. കണക്കും ഇക്കണോമിക്സും ഈ കോച്ചിംഗ് സെന്‍ററില്‍ പഠിപ്പിച്ചിരുന്നു. രാജ്യത്ത് മുഴുവനുമായാണ് പരീക്ഷ നടക്കുന്നത്. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നത് ഡല്‍ഹിയിലെ ചില സ്‌കൂളുകളില്‍ മാത്രമാണ്. വിക്കിക്ക്​ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ […]

ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്നു; സി​ബി​എ​സ്‌ഇ​യു​ടെ ര​ണ്ടു പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്കി

ന്യൂ​ഡ​ല്‍​ഹി: ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് സി​ബി​എ​സ്‌ഇ​യു​ടെ ര​ണ്ടു പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്കി. പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ സാ​മ്പത്തി​ക ശാ​സ്ത്ര​വും പ​ത്താം ക്ലാ​സി​ലെ ക​ണ​ക്ക് പ​രീ​ക്ഷ​യു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. പ​രീ​ക്ഷ​ക​ള്‍ വീ​ണ്ടും ന​ട​ത്തു​മെ​ന്ന് സി​ബി​എ​സ്‌ഇ അ​റി​യി​ച്ചു.