നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടില്ല: തോമസ് ഐസക്

തിരുവനന്തപുരം: ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തുന്നത് വഴി നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലകൂടില്ലെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. മറിച്ചുള്ള പ്രചാരണങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും തെറ്റാണെന്നും മന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. 12, 18, 28 സ്ലാബില്‍ വരുന്ന ഉല്‍പന്നങ്ങള്‍ക്കാണ് സെസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ സ്ലാബില്‍ വരുന്ന ഉല്‍പന്നങ്ങള്‍ക്ക് ഒരു ശതമാനം സെസ് ഉണ്ട്. പക്ഷേ, ഉപഭോക്താവിന് ഇത് കാര്യമായ ബാധ്യതയുണ്ടാക്കില്ല. അതായത് 100 രൂപയുടെ ഉത്പന്നം 28 ശതമാനം ജിഎസ്ടി അടക്കം 128 രൂപയായിരുന്നു. […]

ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പൊള്ളയായ വാഗ്ദാനങ്ങള്‍: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: പീയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിനെ അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഎം. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ ആണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 10 കോടി തൊഴില്‍ അവസരങ്ങള്‍, 100 സ്മാര്‍ട്ട് നഗരങ്ങള്‍, കര്‍ഷക വരുമാനം ഇരട്ടിയാക്കല്‍, 15 ലക്ഷം രൂപ ജനങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും തുടങ്ങിയ പഴയ വാഗ്ദാനങ്ങള്‍ ഒന്നും എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ലെന്നും യെച്ചൂരി കുറ്റപ്പെടുത്തി. മുന്‍പത്തെപ്പോലെ ജനങ്ങളെ വിഡ്ഢിയാക്കാനുള്ള ശ്രമം ഇത്തവണ വിലപ്പോവില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ വീണ്ടും […]

പീയുഷ് ഗോയല്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നു; കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ; 8 കോടി സൗജന്യ എല്‍പിജി കണക്ഷനുകള്‍ നല്‍കും

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ ബജറ്റ് അവതരിപ്പിക്കുന്നു. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. സുസ്ഥിര, അഴിമതി രഹിത ഭരണം മോദി സര്‍ക്കാരിന് കാഴ്ചവെക്കാനായി. രാജ്യത്തിന്‍റെ ആത്മഭിമാനം ഉയര്‍ത്തി. 2022ഓടെ നവഭാരതം നിര്‍മ്മിക്കും. പണപ്പെരുപ്പം 4.6 ശതമാനം കുറച്ചു. മോദി സര്‍ക്കാര്‍ രാജ്യത്തിന്‍റെ ആത്മവിശ്വാസം തിരിച്ചുനല്‍കി. ജനത്തിന്‍റെ നടുവൊടിച്ച വിലക്കയറ്റത്തിന്‍റെ നടുവൊടിച്ചുവെന്നും പീയുഷ് ഗോയല്‍ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. ധനക്കമ്മി 3.4 ശതമാനത്തിലേക്ക് കുറയ്ക്കാനായി. […]

മോദി സര്‍ക്കാരിനെ പ്രശംസിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം; മൗനം പാലിച്ച് രാഹുല്‍

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ അഴിമതിയുടെ വേരറുത്തെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. ഈ മന്ത്രിസഭയുടെ അവസാനത്തെ പാര്‍ലമെന്‍റ് സമ്മേളനമാണിത്. നാളെയാണ് കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത്. അഴിമതിയ്‌ക്കെതിരെ പോരാടുക മാത്രമല്ല കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച സര്‍ക്കാരാണിത്. രാഷ്ട്രപതി പറഞ്ഞു. നോട്ട് നിരോധനത്തെയും രാഷ്ട്രപതി പ്രസംഗത്തില്‍ ന്യായീകരിച്ചു. രാജ്യത്ത് കള്ളപ്പണമില്ലാതാക്കിയത് നോട്ട് നിരോധനം വഴിയാണെന്ന് രാഷ്ട്രപതി പറയുന്നു. സാമ്പത്തികതട്ടിപ്പുകാരെയും ബിനാമി ഫണ്ടുകാരെയും പൂട്ടാന്‍ നോട്ട് […]

കെ​ട്ടി​ട​ങ്ങ​ളു​ടെ ആ​ഡം​ബ​ര നി​കു​തി കൂ​ട്ടി

തി​രു​വ​ന​ന്ത​പു​രം: താ​മ​സ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ ആ​ഡം​ബ​ര നി​കു​തി പു​തു​ക്കി. 3000-5000 ച​തു​ര​ശ്ര അ​ടി 4000 രൂ​പ, 5000-7500 ച​തു​ര​ശ്ര അ​ടി 6000 രൂ​പ, 7500-10000 ച​തു​ര​ശ്ര അ​ടി 8000 രൂ​പ എന്നിങ്ങനെയാ​ണ് നി​കു​തി പ​രി​ഷ്ക​രി​ച്ച​ത്. 10000 ച​തു​ര​ശ്ര അ​ടി​ക്കു മു​ക​ളി​ലു​ള്ള കെ​ട്ടി​ട​ത്തി​ന് 10000 രൂ​പ​യും ആ​ഡം​ബ​ര നി​കു​തി ന​ല്‍​ക​ണം. കോ​മ്പൌണ്ട​ഡ് നി​കു​തി​യു​ടെ പ​രി​ധി ഒ​ന്ന​ര​ക്കോ​ടി​യാ​യി ഉ​യ​ര്‍​ത്തി. 40 ല​ക്ഷം രൂ​പ മു​ത​ല്‍ ഒ​ന്ന​ര​ക്കോ​ടി വ​രെ വി​റ്റു ​വ​രു​മാ​ന​മു​ള്ള​വ​ര്‍ ഇ​നി​മേ​ല്‍ ഒ​രു ശ​ത​മാ​നം നി​കു​തി മാ​ത്രം ന​ല്‍​കി​യാ​ല്‍ മ​തി​യാ​കും. 20 […]

കേരള പ്രളയ സെസ്; മ​ദ്യം, സ്വര്‍ണ്ണം- വെള്ളി ആഭരണങ്ങള്‍ക്ക് വി​ല വ​ര്‍​ധി​ക്കും

തിരുവനന്തപുരം: നവകേരള നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിനുള്ള പ്രളയ സെസ് സംസ്ഥാനത്ത് നിലവില്‍ വന്നു. ഇതോടെ, മദ്യം, സിനിമാ ടിക്കറ്റ് എന്നിവയ്ക്കു വില വര്‍ധിക്കും. അടുത്ത രണ്ടു വര്‍ഷത്തേക്ക് രണ്ട് ശതമാനം, ഒരു ശതമാനം നിരക്കിലാണ് സെസ്. ചെറുകിട ഉത്പന്നങ്ങള്‍ക്ക് പ്രളയ സെസ് ഇല്ല. സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ തമാനമാണ് പ്രളയ സെസ്. ഉയര്‍ന്ന ജിഎസ്ടി സ്ലാബിലെ ഉത്പന്നങ്ങള്‍ക്കാണ് ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിനിമ ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്തി. മദ്യത്തിന് രണ്ട് […]

2019-20 ബജറ്റ് അവതരണം തുടങ്ങി; നവകേരള നിര്‍മ്മാണത്തിന് പ്രത്യേക പരിഗണന

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. പ്രളയാനന്തരമുള്ള ആദ്യ സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നു. ബജറ്റില്‍ നവകേരള നിര്‍മ്മിതിക്കായുള്ള പദ്ധതികള്‍ക്കാണ് പ്രത്യേക ഊന്നല്‍ നല്‍കുന്നത്. ശ്രീരായണ ഗുരുവിനെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ധനമന്ത്രിയുടെ ബജറ്റവതരണത്തിന്‍റെ തുടക്കം. ഇനി പുനര്‍നിര്‍മ്മാണത്തിന്‍റെ ഘട്ടമാണെന്നും പ്രളയകാലത്തെ ഒരുമയെ ലോകം വിസ്മയത്തോടെ കണ്ടുവെന്നും തോമസ് ഐസക് പറഞ്ഞു. പ്രളയം ഒരുമിപ്പിച്ച ജനതയെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമം നടന്നുവെന്നും ഇത് പ്രളയത്തിന് ശേഷമുള്ള രണ്ടാമത്തെ ദുരന്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വനിതാമതില്‍ മലയാളിയുടെ […]