ബ്രസീല്‍-അര്‍ജന്റീന സൗഹൃദ മത്സരം രാത്രി നടക്കും . മൂന്നുമാസം മുമ്പ് റഷ്യയില്‍ ലോകകപ്പില്‍ കാണാനാകാതെപോയ കൂടിക്കാഴ്ച ചൊവ്വാഴ്ച സൗദി അറേബ്യയിലെ കിങ് അബ്ദുള്ള സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി 11.30 ന് കളി തുടങ്ങും. മെസ്സി ഇല്ലാതെയാണ് അര്‍ജന്റീന കളിക്ക് ഇറങ്ങുന്നത്. മെസ്സി ഇല്ലാത്തതിനാല്‍ കളി തള്ളിക്കളയാനാവില്ലെന്നു നെയ്മര്‍ പറഞ്ഞു.
Tag: Brazil
ബ്രസീലിന് ആശ്വാസ വാര്‍ത്ത: ക്വാര്‍ട്ടര്‍ മത്സരത്തിന് അവര്‍ തിരിച്ചെത്തുന്നു
ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തിയ ബ്രസീലിന് ആശ്വാസ വാര്‍ത്ത. അടുത്ത മത്സരത്തില്‍ ബെല്‍ജിയത്തിനെതിരെ ഇറങ്ങുമ്പോള്‍ പരിക്കുമാറി എല്ലാ താരങ്ങളും തിരിച്ചെത്തുന്നു. ഫുള്‍ ബാക്ക് മാഴ്സലോ , ഡാനിയലോ , അറ്റാക്കിംഗ് താരം കോസ്റ്റ എന്നിവരാണ് പരിക്കില്‍ നിന്നും മുക്തി നേടിയിരിക്കുന്നത്. മൂവരും ബ്രസീല്‍ ടീമിന്റെ പരിശീലനത്തില്‍ പങ്കെടുത്തു. ടീമിനൊപ്പം വ്യായാമം ചെയ്യുകയും, ഷൂട്ടിംഗ്, ക്രോസിംഗ് പരിശീലനത്തില്‍ സജീവമായി ഏര്‍പ്പെടുകയും ചെയ്തു. സാച്ചിയില്‍ വന്നിറങ്ങിയതിനു ശേഷം ഇതാദ്യമായാണ് ടീമിലെ എല്ലാ കളിക്കാരും പരിക്കില്‍ നിന്ന് വിമുക്തരാകുന്നത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് ബ്രസീല്‍ […]
പ്രസവം നിരോധിച്ച നാട്ടില്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷം പ്രസവം: പിന്നീട് സംഭവിച്ചത്
ബ്രസീലിലെ ഒറ്റപ്പെട്ട ദ്വീപായ ഫെര്‍ണാണ്ടോ ഡി നൊറോണയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഫെര്‍ണാണ്ടോ ഡി നൊറോണയിലെ 22 കാരിയാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആ ദ്വീപില്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ഒരു പ്രസവമാണ് ഇന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ജനസംഖ്യാ വര്‍ധനവ് കണക്കിലെടുത്ത് വര്‍ഷങ്ങള്‍ക്കു മുമ്ബ് പ്രസവം നിരോധിച്ച ദ്വീപാണ് ഫെര്‍ണാണ്ടോ ഡി നൊറോണ. വെള്ളിയാഴ്ച രാത്രി കുളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടെന്നും പ്രസവം നടന്നെന്നുമാണ് യുവതി അധികൃതരോട് പറഞ്ഞത്. സ്വന്തം വീട്ടിലായിരുന്നു യുവതിയുടെ പ്രസവം. […]
ബ്രസീലില്‍ അഗ്നിക്കിരയായ 26നില കെട്ടിടം തകര്‍ന്നു
സാവോ പോളോ: ബ്രസീലിലെ സാവോ പോളോയില്‍ 26നില കെട്ടിടത്തില്‍ തീപിടുത്തം. അഗ്നിക്കിരയായ കെട്ടിടം തകര്‍ന്നു. അപകടത്തില്‍ ഔദ്യോഗികമായി ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു കെട്ടിടം അഗ്നിക്കിരയായത്. 160 അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ ചേര്‍ന്നു മണിക്കൂറുകള്‍കൊണ്ടാണ് തീനിയന്ത്രണ വിധേയമാക്കിയത്. ഒരാള്‍ മരിക്കുകയും ഒരു അഗ്നിശമനസേന ഉദ്യോഗസ്ഥന് പരിക്കേറ്റതായി പ്രദേശീക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്നു സമീപത്തെ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവം അന്വേഷിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
ഇനി ഒന്നും നേടാനില്ല; ഫുട്ബോള്‍ മാന്ത്രികന് കളിക്കളത്തില്‍ നിന്നും വിടവാങ്ങുന്നു
റിയോ ഡി ജെനീറോ: ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡിന്യോ ഫുട്ബാളില്‍ നിന്നും വിരമിച്ചു. താരത്തിന്‍െറ സഹോദരനും ഏജന്റുമായ റോബര്‍ട്ട് അസ്സിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ബ്രസീല്‍ മാധ്യമത്തിലെഴുതിയ കോളത്തിലാണ് സഹോദരന്റെ തീരുമാനത്തെക്കുറിച്ച് റോബര്‍ട്ടോ അസീസ് വ്യക്തമാക്കിയത്. വിരമിച്ചെങ്കിലും ബ്രസീല്‍ ടീമിന് വേണ്ടിയും യൂറോപ്പിലും ഏഷ്യയിലുമായി ഫുട്ബോളുമായി ബന്ധപ്പെട്ട് റൊണാള്‍ഡീഞ്ഞോ ഉണ്ടാകുമെന്ന് സഹോദരന് പറഞ്ഞു. 2018 ലോകകപ്പിന് ശേഷം അദ്ദേഹത്തിന് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിക്കുമെന്നും റോബര്‍ട്ടോ അസീസ് വ്യക്തമാക്കി. ആഗസ്റ്റിലായിരിക്കും ഇത്. ബ്രസീലിലും യൂറോപ്പിലും ഏഷ്യയിലും അദ്ദേഹത്തിനായി വേദികള്‍ […]
ബ്രസീല്‍ ഫുട്ബോള്‍ താരം കാർലോസ് ആൽബർട്ടോ അന്തരിച്ചു
ബ്രസീൽ ഫുട്ബോൾ ഇതിഹാസ നായകന് കാർലോസ് ആൽബർട്ടോ (72) അന്തരിച്ചു. ഹൃദയാഘാതത്തെ