നാളെ ആകാശത്ത് അപൂര്‍വ്വ ചന്ദ്രഗ്രഹണം

നാളെ ആകാശത്ത് ഒരു അപൂര്‍വ്വ കാഴ്ച കാണാന്‍ ഒരുങ്ങിക്കോളൂ.. നൂറു വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ്വ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമാണ് ഉണ്ടാകുക. 27, 28 തീയതികളില്‍ രാത്രിയും പുലര്‍ച്ചെയുമായി ഈ കാഴ്ച കാണാം. 27ന് രാത്രി ആരംഭിച്ച് 28നു പുലര്‍ച്ചെ 1.52നായിരിക്കും ഗ്രഹണം അതിന്റെ ഏറ്റവും പൂര്‍ണതയില്‍ കാണാന്‍ സാധിക്കുക.ഈ സമ്പൂര്‍ണ ഗ്രഹണമാകട്ടെ രണ്ടു മണിക്കൂറോളം നീളുകയും ചെയ്യും. കൃത്യമായി പറഞ്ഞാല്‍ ഒരു മണിക്കൂര്‍ 43 മിനിറ്റ്. […]