നിപ്പയ്ക്ക് പിന്നാലെ കരിമ്പനിയും; ഭീതിയോടെ ജനങ്ങള്‍

കൊച്ചി: നിപ്പ വൈറസ് തീര്‍ത്ത ആഘാതത്തില്‍ നിന്നും കേരളം എഴുന്നേല്‍ക്കുന്നതിന് മുന്‍പ് പകര്‍ച്ച പനി ഭീഷണിയില്‍ വീണ്ടും കുരുങ്ങി മലയാളികള്‍. ഡെങ്കി, മലമ്പനി,എലിപ്പനി എന്നിവയാണ് ഇപ്പോള്‍ ഭീഷണിയായെത്തുന്നത്. കേരളത്തില്‍ പ്രതിദിനം മുപ്പത് പേര്‍ക്കെങ്കിലും ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. കാസര്‍കോഡ് ജില്ലയിലാണ് പകര്‍ച്ചപ്പനി ഭീഷണി കൂടുതല്‍. ജൂണില്‍ മാത്രമായി അറുപതോളം പേര്‍ ഇവിടെ ഡെങ്കി പനിക്ക് ചികിത്സ തേടിയെത്തി. തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ മലേറിയയും റിപ്പോര്‍ട്ട് ചെയ്യുന്നു. ഡെങ്കിക്കും, മലമ്പനിക്കും എലിപ്പനിക്കും പുറമെ സംസ്ഥാനത്ത് […]