‘അയോധ്യയിലാണ് രാമന്‍ ജനിച്ചതെന്ന് പറയുന്നത് ശുദ്ധ ഭോഷ്‌ക്, അവിടെ ജനിച്ചത് ഏതോ രാഷ്ട്രീയ രാമനാണ്’: ബാലചന്ദ്രന്‍ ചുള്ളിക്കാട്

കൊച്ചി: അയോധ്യയിലാണ് രാമന്‍ ജനിച്ചതെന്ന് പറയുന്നത് ശുദ്ധ ഭോഷ്‌കാണെന്നും അത് കാര്യലാഭത്തിനുള്ള രാഷ്ട്രീയത്തിന്‍റെ നിര്‍മിതി മാത്രമാണെന്നും കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. അയോധ്യയില്‍ ജനിച്ചത് ഏതോ രാഷ്ട്രീയ രാമനാണെന്നും അദ്ദേഹം പറഞ്ഞു. കുമാരനാശാന്‍റെ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച്‌ മഹാരാജാസ് കോളെജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”വായിക്കുന്ന ഓരോരുത്തരുടെയും ഉള്ളില്‍ ഓരോ രാമായണം രൂപപ്പെടുന്നതിനാല്‍ മുപ്പത്തിമുക്കോടി രാമായണങ്ങളാണ് ലോകത്തുള്ളതെന്നു പറയേണ്ടിവരും. ചിന്താവിഷ്ടയിലെ സീത വാല്‍മീകിയുടെ സീതയോ കാളിദാസന്‍റെ സീതയോ അല്ല. സ്വന്തം കാലഘട്ടത്തിലെ ധര്‍മസമസ്യകളെ വിശദീകരിക്കാന്‍ ആശാന്‍ ഇതിഹാസത്തില്‍ […]

തന്‍റെ കവിതകള്‍ പാഠ്യപദ്ധതികളില്‍ നിന്ന് ഒഴിവാക്കണം; ആവശ്യവുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്

കൊച്ചി: തന്‍റെ കവിതകള്‍ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുകയോ ഗവേഷണത്തിന് അനുവദിക്കുകയോ ചെയ്യരുതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. വിദ്യാഭ്യാസമേഖലയിലെ തെറ്റായ പ്രവണതകളില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു തീരുമാനം. ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ അറിവില്ലാത്തവര്‍ അധ്യാപകരാകുന്ന സാഹചര്യത്തിലാണ് ഈ ആവശ്യമുന്നയിക്കുന്നതെന്നും കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. സ്കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും തന്‍റെ കവിതകള്‍ പഠിപ്പിക്കരുത്. എല്ലാ പാഠ്യപദ്ധതികളില്‍നിന്നും തന്‍റെ രചനകള്‍ ഒഴിവാക്കണം. തന്‍റെ കവിതയില്‍ ഗവേഷണം അനുവദിക്കരുതെന്നും അക്കാദമിക് ആവശ്യങ്ങള്‍ക്ക് കവിത ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും […]