സംസ്ഥാനത്ത് 18 മുതല്‍ അനിശ്ചിതകാല ഓട്ടോ-ടാക്‌സി പണിമുടക്ക്

തൃശൂര്‍: സംസ്ഥാനത്ത് 18 മുതല്‍ അനിശ്ചിതകാല ഓട്ടോ-ടാക്‌സി പണിമുടക്ക് ആരംഭിക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചു. ഓട്ടോടാക്‌സി നിരക്കുകള്‍ പുനര്‍ നിര്‍ണയിക്കണമെന്ന ആവശ്യമുന്നയിച്ച് ഓട്ടോ-ടാക്‌സി-ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കമ്മറ്റി ചെയര്‍മാന്‍ ഇ.നാരായണന്‍ നായര്‍ അറിയിച്ചു.

ഓട്ടോ ടാക്‌സി നിരക്ക് കൂടും

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോയുടെയും ടാക്സിയുടെയും നിരക്ക് വര്‍ധിപ്പിക്കുന്നതിന് ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. യൂണിയന്‍ നേതാക്കളുമായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. എന്നാല്‍ നിരക്ക് കൂട്ടുന്നത് കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമായിരിക്കുമെന്നും അറിയിച്ചു. രണ്ടു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.    

ഒാട്ടോ-ടാക്സി തൊ‍ഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 4 മുതല്‍ ഒാട്ടോ – ടാക്സി തൊ‍ഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ലൈറ്റ് മോട്ടോര്‍ വാഹനങ്ങളും പണിമുടക്കില്‍ പങ്കെടുക്കും. ഒാട്ടോ – ടാക്സി നിരക്കുക്കള്‍ കാലോടിതമായി പരിഷ്കരിക്കുക, ടാക്സികള്‍ക്ക് അഡ്വാന്‍സ് ടാക്സ് അടയ്ക്കണമെന്ന തീരുമാനം പിന്‍വലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. CITU, AITUC, INTUC തുടങ്ങി 10 ട്രേഡ് യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പണിമുടക്ക്.

ജൂലായ് 4 മുതല്‍ ഓട്ടോ-ടാക്സി പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലായ് നാല് മുതല്‍ ഓട്ടോ-ടാക്സി പണിമുടക്ക്. സമരം പ്രഖ്യാപിച്ചത് സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ്. നിലവിലെ ഓട്ടോ-ടാക്സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കാനുള്ള ആവശ്യവും ഉള്‍ക്കൊള്ളിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ സംഘടനകളും സമരത്തില്‍ പങ്കെടുക്കും.