എടിഎം കാർഡ് തട്ടിപ്പ് തടയാൻ ഡിസേബിൾ സൗകര്യവുമായി ബാങ്കിങ് ആപ്പുകൾ

ന്യൂഡല്‍ഹി: എടിഎം കാർഡിലെ വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ നിരവധിയാണ്. ഇത്തരം തട്ടിപ്പുകൾ തടയാൻ എടിഎം കാർഡുകൾ ഉപയോഗത്തിന് ശേഷം ഡിസേബിൾ ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ബാങ്കുകളുടെ ആപ്ലിക്കേഷനുകൾ വഴിയും നെറ്റ് ബാങ്കിംഗ് വഴിയും എ ടി എം കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ നിയന്ത്രിക്കാനും താൽക്കാലികമായി നിര്‍ത്തിവയ്ക്കാനും സംവിധാനമുണ്ട്. ആപ്ലിക്കേഷനുകളിൽ സർവ്വീസ് റിക്വസ്റ്റ് എന്ന ഓപ്ഷനിൽ നിന്നും എ ടി എം ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് മാനേജ് കാർഡ് എന്ന ഓപ്ഷനിൽ പോയാൽ നിലവിൽ ആവശ്യമില്ലാത്ത […]

ചിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡിലേക്ക് മാറുന്നതിന് ആര്‍ബിഐ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും

കൊച്ചി: ചിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡിലേക്ക് മാറുന്നതിന് ആര്‍ബിഐ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. എന്നാല്‍ മാഗ്‌നറ്റിക് സ്ട്രിപ് കാര്‍ഡില്‍ നിന്ന് ചിപ്പ് വച്ച കാര്‍ഡിലേക്ക് ഇനിയും ലക്ഷക്കണക്കിന് ഇടപാടുകാര്‍ മാറിയിട്ടില്ല. നാളെ മുതല്‍ ഈ കാര്‍ഡുകള്‍ കൂട്ടത്തോടെ ഉപയോഗശൂന്യമാകുമോ എന്ന കാര്യത്തില്‍ ബാങ്കുകള്‍ക്കും വ്യക്തമായ മറുപടിയില്ല. മാഗ്നറ്റിക് സ്ട്രിപ്പുള്ള കാര്‍ഡുകള്‍ മാറ്റി ഇടപാടുകാരുടെ സുരക്ഷയ്ക്കായി ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകള്‍ നല്‍കണമെന്ന് നിര്‍ദേശിച്ചത് റിസര്‍വ് ബാങ്കാണ്. 2015ല്‍ ആര്‍ബിഐ നല്‍കിയ നിര്‍ദേശം സമയബന്ധിതമായി ബാങ്കുകള്‍ നടപ്പാക്കാത്തതാണ് പ്രതിസന്ധിക്കു […]

ജനുവരി 1 ന് ശേഷം ചിപ്പുള്ള കാര്‍ഡുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ

കൊച്ചി: ജനുവരി ഒന്നു മുതല്‍ ചിപ്പുള്ള കാര്‍ഡുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുകയുള്ളു. എ.ടി.എം. കാര്‍ഡുകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി മാഗ്നറ്റിക് സ്‌ട്രൈപ് കാര്‍ഡുകള്‍ക്ക് നിരോധനം വരുന്നു. ഡിസംബര്‍ 31-നു ശേഷം ഇത്തരം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല.യൂറോ പേ മാസ്റ്റര്‍കാര്‍ഡ് വീസ’ (ഇ.എം.വി.) ചിപ്പുള്ള പിന്‍ അധിഷ്ഠിത കാര്‍ഡുകള്‍ മാത്രമേ 2019 ജനുവരി ഒന്നു മുതല്‍ പ്രവര്‍ത്തിക്കുകയുള്ളൂ. നിലവിലുള്ള മാഗ്‌നറ്റിക് സ്ട്രൈപ് കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള കാര്‍ഡുകള്‍ സൗജന്യമായി മാറ്റിക്കൊടുക്കാന്‍ ബാങ്കുകളോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. എസ്.ബി.ഐ. ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ഇത്തരം […]

ജനുവരി 1 മുതല്‍ ഈ എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല

ന്യൂഡല്‍ഹി: ജനുവരി ഒന്ന് മുതല്‍ മൈക്രോ ചിപ്പ് നമ്പറോ പിന്‍ നമ്പറോ ഇല്ലാത്ത ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല. ആഗോള നിലവാരമുള്ള സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ഇഎംവി കാര്‍ഡുകളാണ് ഇനി പുറത്തിറക്കുക. റിസര്‍വ് ബാങ്കിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരത്തിലൊരു മാറ്റം. കൂടുതല്‍ സുരക്ഷിതത്വമുള്ള ഇഎംവി (യൂറോ പേ, വിസ, മാസ്റ്റര്‍ കാര്‍ഡ്) കാര്‍ഡുകള്‍ ബാങ്കില്‍ നിന്നും മാറ്റി വാങ്ങേണ്ടതാണെന്ന് റിസര്‍വ് ബാങ്ക് നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ ഉപയോഗിക്കുന്ന പഴയ മാഗ്‌നറ്റിക് സ്ട്രിപ് കാര്‍ഡുകള്‍ പിന്‍വലിച്ച് കൊണ്ടാണ് പുതിയ […]