അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് നൂറിലേറെ മരണം

അല്‍ജിയേഴ്‌‌‌സ്: അല്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വിമാനത്തില്‍ ഇരുന്നൂറിലധികം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. ബുധനാ‌ഴ്‌ച രാവിലെയാണ് അപകടം നടന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. അല്‍ജീരിയന്‍ തലസ്ഥാനമായ അല്‍ജിയേഴ്‌സിലെ ബൗഫറിക് സൈനിക വിമാനത്താവളത്തിനു സമീപമാണ് സംഭവം. ഇവിടെനിന്നും പറന്നുയര്‍ന്ന ഉടനെ വിമാനം തകര്‍ന്നുവീഴുകയായിരുന്നെന്നാണ് സൂചന. വിമാനത്തിലധികവും സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണെന്നാണ് വിവരം. അപകടസ്ഥലത്തുനിന്ന് പുക ഉയരുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നാലു വര്‍ഷം മുന്‍പ് അള്‍ജീരിയയില്‍ സമാനമായ അപകടത്തില്‍ 77 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് […]