കേരളത്തില്‍ വിവേചനമില്ല, എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സാമുവല്‍

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുഡാനി ഫ്രം നൈജീരിയയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കത്തി കയറുകയായിരുന്നു. എന്നാല്‍ ആ പ്രശ്നത്തിന് ഇപ്പോള്‍ പരിഹാരമുണ്ടായിരിക്കുകയാണ്.

ചിത്രത്തില്‍ അഭിനയിച്ചതിന് തനിയ്ക്ക് അര്‍ഹമായ പ്രതിഫലം നല്‍കാമെന്ന് സുഡാനിയുടെ നിര്‍മ്മാതാക്കള്‍ അറിയിച്ചതായി നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് വിവാദമുയര്‍ത്തി കൊണ്ടുള്ള എല്ലാ ഫേസ്ബുക്ക് പോസ്റ്റും താരം പിന്‍വലിക്കാനും തയ്യാറായിട്ടുണ്ട്.

സുഡാനിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് തനിയ്ക്ക വര്‍ണ്ണവിവേചനം നേരിട്ടുവെന്നുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് സുഡാനി താരം രംഗത്തെത്തിയത്. ഈ പ്രസ്താവന പിന്നീട് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. സാമുവലിനെ പിന്തുണച്ചും പരിഹസിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ വിജയാഘോഷം കഴിഞ്ഞ് കേരളത്തില്‍ നിന്ന് നൈജീരിയയില്‍ മടങ്ങി എത്തിയതിനു ശേഷമാണ് താരം ഇത്തരത്തിലുള്ള വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

എന്നാല്‍ അത് തെറ്റിധാരണ കൊണ്ടായിരുന്നുവെന്നും കേരളത്തില്‍ വിവേചനമില്ലെന്നും നല്ല സൗഹൃദപരമായ അന്തരീക്ഷമാണെന്നും താരം ഇപ്പോള്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആശയ വിനിമയത്തിന്റെ തകരാണ് പ്രശ്നങ്ങള്‍ വഷളാക്കയത്. കൂടാതെ തന്റെ പ്രസ്താവന ആരെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും സമുവല്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ പ്രശ്ന പരിഹാരത്തിനായി മുന്‍കൈ എടുത്ത മന്ത്രി തോമസ് ഐസകിനും മാധ്യമങ്ങള്‍ക്കും ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്കും നന്ദിയും താരം അറിയിച്ചുട്ടുമുണ്ട്.

 

 

prp

Related posts

Leave a Reply

*