സംസ്ഥാനത്തേയ്ക്ക് കൂടുതല്‍ പച്ചക്കറി എത്തിതുടങ്ങി; പൊതുവിപണിയില്‍ വിലകുറയുന്നു

സംസ്ഥാനത്തേയ്ക്ക് കൂടുതല്‍ പച്ചക്കറി എത്തിതുടങ്ങിയതോടെ പൊതുവിപണിയില്‍ വിലകുറഞ്ഞു. കോഴിക്കോട് അമ്ബത് രൂപയ്ക്കാണ് ഒന്നരകിലോ തക്കാളി വില്‍ക്കുന്നത്.

അടുക്കളയെ പൊള്ളിച്ച തക്കാളി വില കുത്തനെ കുറയുകയാണ്.

ഒന്നരകിലോ 50 രൂപയ്ക്കാണ് കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ വില്‍പ്പന. അതായത് കിലോയ്ക്ക് ഏകദേശം 30 മുതല്‍ 35 രൂപ വരെ വരും. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും തക്കാളി വരവ് കൂടിയതോടെ വില ഒരാഴ്ച്ചയ്ക്കുള്ളില്‍ 20 രൂപയിലെത്തുമെന്നാണ് കണക്കുകൂട്ടല്‍.

തക്കാളിക്കൊപ്പം സവാള, ബീന്‍സ്, വെള്ളരി, മത്തന്‍ എന്നിവയുടെ വിലയും കുറഞ്ഞിട്ടുണ്ട്. വില കുറഞ്ഞുവരുന്നതിന്‍റെ ആശ്വാസത്തിലാണ് ഉപഭോക്താക്കളും. അനുകൂലമായ കാലാവസ്ഥ ആയതിനാല്‍ പച്ചക്കറി വരവ് ഇനിയും കൂടും. പക്ഷെ ആവശ്യക്കാര്‍ പഴയതുപോലെ മാര്‍ക്കറ്റില്‍ എത്താത്തതിന്‍റെ ആശങ്ക കച്ചവടക്കാര്‍ മറച്ചുവയ്ക്കുന്നില്ല.

prp

Leave a Reply

*