തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി.പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ‘പി.ആര്.ഡി. ലൈവ്’ എന്ന മൊബൈല്‍ ആപ്പിലൂടെ ലഭിക്കും. നാല് ലക്ഷത്തി നാല്‍പ്പത്തി ഒന്നായിരം കുട്ടികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.
പി ആര് ഡ് ആപ്പിലൂടെ ഫലം വേഗത്തില്‍ അറിയാനായി ക്ലൗഡ് സെര്‍വര്‍ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഇതേ ആപ്പിലൂടെ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
നാല് ലക്ഷത്തി നാല്‍പ്പത്തി ഒന്നായിരം കുട്ടികളാണ് ഫലം കാത്തിരിക്കുന്നത്. അവധിദിവസങ്ങളിലും പ്രവര്‍ത്തിച്ചാണ് പരീക്ഷാ ഭവന് എസ്.എസ്.എല്‍.സി ഫലം വേഗത്തിലാക്കിയത്. നിരന്തരമൂല്യനിര്‍ണ്ണയം, ഗ്രേസ്മാര്‍ക്ക്, ഐടിയുടെ മാര്‍ക്ക് എന്നിവ , എഴുത്തുപരീക്ഷയുടെ മാര്‍ക്കുമായി ചേര്‍ക്കുക, അത് വീണ്ടും പരിശോധിക്കുക എന്നീ ജോലികള്‍ പൂര്‍ത്തിയാക്കിയാണ് ഫലപ്രഖ്യാപനം.
