മെട്രോമാന്‍ ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച്‌ ബിജെപി; പ്രഖ്യാപനം വിജയയാത്രയില്‍

തിരുവനന്തപുരം: മെട്രോമാന്‍ ഇ.ശ്രീധരനെ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച്‌ ജനവിധി തേടാന്‍ ബിജെപി. ആലപ്പുളയില്‍ വിജയയാത്രയില്‍ നടത്തിയ പ്രസംഗത്തിലാണ് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഈ പ്രഖ്യാപനം നടത്തിയത്. ഇ. ശ്രീധരനെ മുന്‍നിര്‍ത്തി പാര്‍ട്ടി വോട്ടുതേടും. ബിജെപിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ആരംഭിക്കുന്നതിന് മുന്‍പുതന്നെ മുഖ്യമന്ത്രി സ്ഥാനാര്‍‌ത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്.

തന്റെ വീടിന് സമീപമുള‌ള പൊന്നാനി മണ്ഡലത്തിലാണ് മത്സരിക്കാന്‍ ശ്രീധരന് താല്‍പര്യമെങ്കിലും തിരുവനന്തപുരം ഉള്‍പ്പടെ പാര്‍ട്ടിയുടെ എ പ്ളസ് മണ്ഡലങ്ങളിലാണ് ബിജെപി അദ്ദേഹത്തെ പരിഗണിക്കുന്നത്. ഡിഎം‌ആര്‍‌സിയില്‍ 26 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതം അദ്ദേഹം അവസാനിപ്പിച്ച ഇന്നുതന്നെയാണ് ബിജെപിയുടെ ശ്രദ്ധേയമായ പ്രഖ്യാപനം.

prp

Leave a Reply

*