“ശ്രീകൃഷ്ണജയന്തി” സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമായി ആഘോഷിക്കാന്‍ കഴിയട്ടെ’; ശ്രീകൃഷ്ണജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘പലവിധത്തിലുള്ള മാനങ്ങള്‍ ഉള്ളതാണ് കൃഷ്ണസങ്കല്പം. ലീലാകൃഷ്ണന്‍ മുതല്‍ പോരാളിയായ കൃഷ്ണന്‍ വരെയുണ്ട്. തേരാളിയായ കൃഷ്ണന്‍ മുതല്‍ ദാര്‍ശനികനായ കൃഷ്ണന്‍ വരെയുണ്ട് ആ സങ്കല്പത്തില്‍. അത് ഭക്തിയെ മാത്രമല്ല സാഹിത്യത്തെ വരെ പ്രചോദിപ്പിച്ചിട്ടുണ്ട്. ശ്രീകൃഷ്ണ ജയന്തി ദിനം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമായി ആഘോഷിക്കാന്‍ ഏവര്‍ക്കും കഴിയട്ടെ.’- പറഞ്ഞു.

– കോവിഡിന്റെ പശ്ചാത്തലത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ ഇത്തവണ വീടുകള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഗ്രാമ-നഗരവീഥികളില്‍ മനോഹര ദൃശ്യമേകുന്ന ശോഭായാത്രകള്‍ ഇത്തവണയില്ല. ശ്രീകൃഷ്ണന്‍ അവതരിച്ച ദിനമായ അഷ്ടമി രോഹിണി കൃഷ്ണഭക്തര്‍ക്ക് ഏറെ പ്രധാനപ്പെട്ടൊരു ദിനമാണ്.

ചിങ്ങമാസത്തില്‍ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തില്‍ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഉത്തരേന്ത്യക്കാര്‍ക്ക് ആഗസ്റ്റ് 10നായിരുന്നു ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങള്‍.

prp

Leave a Reply

*