ന്യൂഡല്‍ഹി: ആര്‍ത്തവകാല ശുചിത്വത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ സാനിട്ടറി നാപ്കിനുകളില്‍ എഴുതി അത് പ്രധാനമന്ത്രിക്ക് കത്തെഴുതി വേറിട്ട പ്രതിഷേധവുമായി ഒരുകൂട്ടം സാമൂഹ്യ പ്രവര്‍ത്തകര്‍.
മധ്യപ്രദേശിലെ ഗ്വാളിയോറില്‍നിന്നുള്ള സമൂഹിക പ്രവര്‍ത്തകരാണ് പുതിയ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ജനുവരി നാലിന് ആരംഭിച്ച ഈ വിത്യസ്തമായ ക്യാമ്പയിന് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ആഡംബര വസ്തു എന്നപോലെ 12 ശതമാനം ജി എസ് ടിയുടെ കീഴിലാണ് ഇപ്പോള്‍ സാനിട്ടറി നാപ്കിനുകളുള്ളത്. നാപ്കിനുകള്‍ക്ക് സബ്സിഡി നല്‍കേണ്ടതിന് പകരമാണ് ഉയര്‍ന്ന ജി എസ് ടി ഈടാക്കുന്നത്. ഇത്രനെതിരെയാണ് സ്ത്രീകളെ കൊണ്ട് നരേന്ദ്ര മോദിക്ക് നാപ്കിനുകളില്‍ കത്തെഴുതിക്കുന്നത്. മാര്‍ച്ച് മൂന്നോടെ ഇത്തരത്തില്‍ കുറിപ്പുകള്‍ എഴുതിയ ആയിരം നാപ്കിനുകള്‍ ശേഖരിച്ച ശേഷമാകും പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കുകയെന്നു ക്യാമ്പയിന്‍ അംഗം ഹരിമോഹന്‍ വ്യക്തമാക്കി.

