നാലോ അതിലധികമോ കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ ക്രിസ്ത്യന്‍ സഭ

മിസോറാം: ആദിവാസി മേഖലകളിലടക്കം ജനന നിരക്ക് കുറഞ്ഞത് കണക്കിലെടുത്ത് കുട്ടികളുടെ എണ്ണം കൂടുതലുള്ള കുടുംബങ്ങള്‍ക്ക് ധനസഹായവുമായി മിസോറാമിലെ ക്രിസ്ത്യന്‍ സഭ രംഗത്ത്. സഭയില്‍ ആളു കുറയുന്നതിനാലാണ് പണം നല്‍കി കുട്ടികളുടെ എണ്ണം കൂട്ടുന്നത് പ്രോത്സാഹിപ്പിക്കാന്‍ സഭ രംഗത്തെത്തിയിരിക്കുന്നത്.

നിലവില്‍ ക്രസ്ത്യന്‍ ജനതയ്ക്ക് മുന്‍തൂക്കമുള്ള സംസ്ഥാനത്തെ ലംഗ്ലെയ് ബസാര്‍ വെങ്ക് ബാപ്റ്റിസ്റ്റ് ചര്‍ച്ചാണ് സഹായധനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച്‌ നാലാമത്തിനെ കുഞ്ഞിന് 4000 രൂപയും അഞ്ചാമത്തെ കുഞ്ഞിന് 5000 രൂപയും പാരിതോഷിതകം നല്‍കും. കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിച്ചാല്‍  എത്രവരെ പാരിതോഷികം നല്‍കുമെന്ന് തങ്ങള്‍ പരിധി നിശ്ചയിച്ചിട്ടില്ലെന്നും ചര്‍ച്ച്‌ സെക്രട്ടറി വ്യക്തമാക്കുന്നു. ജനന നിരക്ക് വര്‍ധിപ്പിക്കുന്നതിനെ തങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും ഒരു മുതിര്‍ന്ന സഭാമേലധ്യക്ഷന്‍ പറഞ്ഞു.

2011ലെ സെന്‍സസ് പ്രകാരം മിസോറാമില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ 52 പേരാണ് ഉള്ളത്. അരുണാചല്‍ പ്രദേശ് കഴിഞ്ഞാല്‍ ജനസംഖ്യാ നിരക്കില്‍ ഏറ്റവും പിന്നിലുള്ള രണ്ടാമത്തെ സംസ്ഥാനമാണ് മിസോറാം. ഈ ദശാബ്ദത്തില്‍ 23.48 ശതമാനമാണ് ജനസംഖ്യാ വളര്‍ച്ച. നേരത്തെ അത് 29.18 ശതമാനം ഉണ്ടായിരുന്നു.

 

prp

Related posts

Leave a Reply

*