തെരുവ് നായ്ക്കളെയും സേനയുടെ ഭാഗമാക്കാന്‍ ഒരുങ്ങി ബാംഗ്ലൂര്‍ പോലീസ്; തെരുവു നായ്ക്കള്‍ക്ക് പരിശീലനം നല്‍കും

ബാംഗ്ലൂര്‍: തെരുവു നായ്ക്കള്‍ക്ക് പരിശീലനം നല്‍കി അവയെ സേനയുടെ ഭാഗമാക്കാന്‍ ഒരുങ്ങി ബാംഗ്ലൂര്‍ പോലീസ്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 6 തെരുവു നായ്ക്കളെ പരിശീനത്തിനായി തിരഞ്ഞെടുത്തതായി സിറ്റി പോലീസ് കമ്മീഷണര്‍ ഭാസ്‌കര്‍റാവു പറഞ്ഞു.

രാത്രി പട്രോളിങ് നടത്തുന്ന പോലീസുകാര്‍ക്ക് പല വിഷമതകളും ഭീഷണികളും ഏറ്റുവാങ്ങേണ്ടിവരാറുണ്ട്. പ്രതിരോധ മാര്‍ഗമെന്ന നിലയിലും അന്വേഷണത്തിന്റെ ഭാഗമായും പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിക്കാനാണ് തീരുമാനമെന്നാണ് പോലീസ് അറിയിക്കുന്നത്. സുരക്ഷക്കായി ലഭ്യമായ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

തെരഞ്ഞെടുത്ത ആറ് തെരുവ് നായ്ക്കള്‍ക്ക് കര്‍ണാടക പോലീസിന്റെ ഡോഗ് സ്‌ക്വാഡിലുളള നായ്ക്കള്‍ക്ക് നല്‍കുന്ന പരിശീലനം നല്‍കും. വിജയിക്കുകയാണെങ്കില്‍ കൂടുതല്‍ നായ്ക്കളെ പരിശീലനത്തിനായി തിരഞ്ഞെടുക്കാനാണ് തീരുമാനം.

ഉത്തരാഖണ്ഡ് പോലീസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ബാംഗ്ലൂര്‍ സിറ്റി പോലീസിന്റെ പുതിയ തീരുമാനം. ഉത്തരാഖണ്ഡ് പോലീസ് തെരുവുനായ്ക്കള്‍ക്ക് പരിശീലനം നല്‍കി നേരത്തെ സേനയിലെടുത്തിരുന്നു.

courtsey content - news online
prp

Leave a Reply

*