സംസ്ഥാന സര്‍ക്കാറിന്റെ റേഡിയോ ചാനല്‍ , ‘റേഡിയോ കേരള’ ഇന്നുമുതല്‍

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ റേഡിയോ ചാനല്‍ തുടങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ‘റേഡിയോ കേരള’എന്ന് പേരിട്ടിട്ടുളള ഇന്റര്‍നെറ്റ് റേഡിയോ ഇന്ന് ഉദ്ഘാടനം ചെയ്യും. പൊതുജന സമ്ബര്‍ക്ക വകുപ്പാണ് ‘റേഡിയോ കേരള’യുടെ ചുമതല വഹിക്കുന്നത്.

ലോകമെമ്ബാടുമുളള മലയാളികള്‍ക്ക് കേരളത്തിന്റെ ഭാഷ, സംസ്‌കാരം, സാഹിത്യം , സംസ്ഥാനത്ത് പ്രതിദിനമുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവ നിരന്തരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടൊയാണ് സര്‍ക്കാര്‍ ഈ റേഡിയോ കേരള ആരംഭിക്കുന്നത്. പുതുമയുളള അന്‍പതോളം പരിപാടികളാണ് റോഡിയോ കേരളയിലൂടെ ശ്രോതാക്കള്‍ക്ക് മുന്നിലെത്തുക. ഓരോ മണിക്കൂറിലും വാര്‍ത്തഷളുമുണ്ട്. ഓണ്‍ലൈനായി റേഡിയോ പരിപാടികള്‍ കേള്‍ക്കാം.

വി.കെ. പ്രശാന്ത് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി റേഡിയോ മുദ്രാഗാനം പ്രകാശനം ചെയ്യും. പ്രഭാവര്‍മ്മ എഴുതിയ ഗാനത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഔസേപ്പച്ചനാണ്. പി.ആര്‍.ഡി പുറത്തിറക്കുന്ന സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍ പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ വിതരണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. പുസ്തകത്തിന്റെ കവര്‍ചിത്രം വരച്ച ഭിന്നശേഷികാരിയായ ചിത്രകാരി നൂര്‍ ജലീലയ്ക്ക് മുഖ്യമന്ത്രി ഉപഹാരം സമ്മാനിക്കും.

പി.ആര്‍.ഡിയുടെ നവീകരിച്ച ന്യൂസ്‌പോര്‍ട്ടല്‍ ഉദ്ഘാടനം കടകംപളളി സുരേന്ദ്രന്‍ നിര്‍വഹിക്കും. മേയര്‍ കെ.ശ്രീകുമാര്‍, ഐ.ടി മിഷന്‍ ഡയറക്ടര്‍ ഡോ. ചിത്ര. എസ്, കൗണ്‍സിലര്‍ പാളയം രാജന്‍ എന്നിവര്‍ ആശംസകള്‍ നേരും. പി. ആര്‍.ഡി സെക്രട്ടറി പി.വേണുഗോപാല്‍ സ്വാഗതവും ഡയറക്ടര്‍ യു.വി ജോസ് കൃതജ്ഞതയും രേഖപ്പെടുത്തും.

courtsey content - news online
prp

Leave a Reply

*