ഒരാഴ്ചയില്‍ മുഖത്തെ ബ്ലാക്ഹെഡ്സ് പമ്പകടക്കും

ബ്ലാക് ഹെഡ്‌സ് പലരുടെ മുഖസൗന്ദര്യം കെടത്തുന്ന ഒന്നാണ്.  മെലാനിനാണ് ബ്ലാക്‌ഹെഡ്‌സിനുള്ള പ്രധാന കാരണം. സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ഇത് കൂടുതല്‍ കറുത്ത നിറവുമാകും. ഇതിനു പുറമെ സ്‌ട്രെസ്, മുഖത്തെ മേയ്ക്കപ്പ് മാറ്റാതെ ഉറങ്ങുന്നത്, പുകവലി തുടങ്ങിയ പല പ്രശ്‌നങ്ങളും ബ്ലാക് ഹെഡ്‌സിന് കാരണമാകാറുണ്ട്.

ബ്ലാക് ഹെഡ്‌സിന് ലേസര്‍ ട്രീറ്റ്‌മെന്‍റടക്കം പലതുമുണ്ടെങ്കിലും ഇവ പൊതുവേ ചെലവേറിയതാണ്. ഇതിനുള്ള നല്ലൊരു പരിഹാരം വീട്ടുവൈദ്യങ്ങളാണ്. ഇതിനെക്കുറിച്ചറിയൂ..

Image result for baking soda

 

ബ്ലാക്‌ഹെഡ്‌സിനുള്ള നല്ലൊരു പരിഹാരമാണ് ബേക്കിംഗ് സോഡ, ചെറുനാരങ്ങാനീര്, തിളപ്പിയ്ക്കാത്ത പാല്‍ എന്നിവ. ബേക്കിംഗ്‌സോഡ ചര്‍മം വൃത്തിയാക്കാന്‍ ഏറെ നല്ലതാണ്. ഇവ മൂന്നും ചേര്‍ത്ത് പേസ്റ്റാക്കി മുഖത്തു പുരട്ടാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക. ഇത് ആഴ്ചയില്‍ മൂന്നുനാലു ദിവസം ചെയ്യുന്നത് നല്ലതാണ്.

 

ബ്രൗണ്‍ ഷുഗര്‍, ചെറുനാരങ്ങാനീര്, തേന്‍ എന്നിവയും മുഖത്തെ ബ്ലാക്‌ഹെഡ്‌സ് നീ്ക്കാന്‍ ഏറെ നല്ലതാണ്. ബ്രൗണ്‍ ഷുഗര്‍ മുഖത്തെ മൃതകോശങ്ങള്‍ നീക്കാന്‍ നല്ലതാണ്. കൂടുതലുള്ള എണ്ണമയവും നീക്കും. തേന്‍ ചര്‍മകോശങ്ങളിലെ അഴുക്കു നീക്കും. ചെറുനാരങ്ങാനീര് ബ്ലീച്ചിംഗ് ഇഫക്ടുള്ളതാണ്. ഇവയെല്ലാം കലര്‍ത്തി തേയ്ക്കുന്നത് മുഖത്തെ ബ്ലാക് ഹെഡ്‌സിനുള്ള നല്ലൊരു പ്രതിവിധിയാണ്.

Image result for egg white and honey face mask    മുട്ടവെള്ളയും തേനുമാണ് മറ്റൊരു മിശ്രിതം. മുട്ടയില്‍ ലൈസോസൈം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മസുഷിരങ്ങള്‍ ചുരുക്കും. ഇതുവഴി അഴുക്കടിഞ്ഞുകൂടി ബ്ലാക്‌ഹെഡ്‌സ് രൂപപ്പെടുന്നതു തടയും. ഇതുരണ്ടും കലര്‍ത്തി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

മുട്ടവെള്ളയും പഞ്ചസാരയുമാണ് മറ്റൊരു വഴി. ഇവ രണ്ടും കലര്‍ത്തി മുഖത്തു പുരട്ടി സ്‌ക്രബ് ചെയ്ത് ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

Image result for കറുവപ്പട്ട

ഉപ്പും ചെറുനാരങ്ങാനീരും അടങ്ങിയ മിശ്രിതവും മുഖത്തെ ബ്ലാക്‌ഹെഡ്‌സ് അകറ്റാന്‍ ഏറെ നല്ലതാണ്. ഇതുരണ്ടും കലര്‍ത്തി മുഖത്തുപുരട്ടി സ്‌ക്രബ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ മുഖം കഴുകാം. ഇത് ആഴ്ചയില്‍ രണ്ടുമൂന്നു ദിവസം ചെയ്യുക.

കറുവാപ്പട്ട പൊടിച്ചത്, നാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തിയ മിശ്രിതവും മുഖത്തെ ബ്ലാക്‌ഹെഡ്‌സ് അകറ്റാന്‍ ഏറെ നല്ലതാണ്. ഇവ കലര്‍ത്തി മുഖത്തു പുരട്ടി മസാജ് ചെയ്യുക. ഇത് ബ്ലാക്‌ഹെഡ്‌സ് അകറ്റാന്‍ നല്ലതാണ്.

Image result for oats and lemon

ഓട്‌സ് പൊടിച്ചത്, ചെറുനാരങ്ങാനീര്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇതു മുഖത്തു പുരട്ടി സ്‌ക്രബ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക. ഇതും സഹായകമാകും.

ഗ്രീന്‍ ടീ മുഖത്തെ ബ്ലാക്‌ഹെഡ്‌സ് അകറ്റാനുള്ള നല്ലൊരു വഴിയാണ്. ഗ്രീന്‍ ടീ തിളപ്പിയ്ക്കുക. ഇത് തണുക്കുമ്പോള്‍ കോട്ടന്‍ ബോള്‍ ഇതില്‍ മുക്കി മുഖത്തു പുരട്ടാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മറ്റൊരു വഴിയാണ്. ഇത് ചര്‍മത്തിലെ പിഎച്ച് നിലനിര്‍ത്തി മുഖത്ത് എണ്ണമയം വര്‍ദ്ധിയ്ക്കാതെ തടയുന്നു. ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ പഞ്ഞിമുക്കി ബ്ലാക്‌ഹെഡ്‌സ് ഉള്ള ഭാഗത്തു പുരട്ടാം. ഇത് ബ്ലാക്‌ഹെഡ്‌സ് ഒഴിവാക്കും.

prp

Related posts

Leave a Reply

*