കപ്പലില്‍ ജോലിയുള്ള ഭര്‍ത്താവ്, കൂടെ താമസിക്കുന്നത് അദ്ദേഹത്തിന്റെ സഹോദരന്‍; താന്‍ പൊലീസിന് ക്ലാസെടുക്കുമെന്ന് നീതു

കോട്ടയം: മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്ത നീതുവിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്ത്.

ഭര്‍ത്താവിന് കപ്പലിലാണ് ജോലിയെന്നായിരുന്നു ഫ്‌ളാറ്റിലെ സമീപവാസികളോടെല്ലാം യുവതി പറഞ്ഞിരുന്നു. 2020 ഡിസംബര്‍ വരെയായിരുന്നു നീതു ഈ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്.

ക്രൈംബ്രാഞ്ചില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലാസെടുക്കുന്ന വിഭാഗത്തിലാണ് താന്‍ ജോലി ചെയ്യുന്നതെന്നായിരുന്നു നീതു ഇവരോട് പറഞ്ഞിരുന്നത്. ഫ്‌ളാറ്റില്‍ ഇടയ്ക്കിടയ്ക്ക് ആളുകള്‍ വരുന്നതും ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നതും കേട്ടതോടെ അയല്‍വാസികള്‍ ഫ്‌ളാറ്റ് സുരക്ഷാ ജീവനക്കാരോട് പരാതിപ്പെട്ടു. ഇതോടെ ആ ഫ്‌ളാറ്റ് ഒഴിഞ്ഞു.

തുടര്‍ന്ന് കളമശ്ശേരി മൂലേപ്പാടത്ത് വീട് എടുത്തു. ഭര്‍ത്താവ് വിദേശത്താണെന്നും,കാമുകനായ ഇബ്രാഹിമിനെ അദ്ദേഹത്തിന്റെ സഹോദരനാണെന്നും പറഞ്ഞ് അയല്‍വാസികള്‍ക്ക് പരിചയപ്പെടുത്തി. ഇയാള്‍ ഇടയ്ക്കിടെ ഈ വീട്ടില്‍ താമസിക്കുകയും ചെയ്തു. തനിക്ക് ഇവന്റ് മാനേജ്‌മെന്റ് കമ്ബനിയിലാണ് ജോലിയെന്നായിരുന്നു ഇവിടെയുള്ളവരോട് യുവതി പറഞ്ഞിരുന്നത്.

prp

Leave a Reply

*