ഓഹരി വിപണിയില്‍ വീണ്ടും തകര്‍ച്ച

മുംബൈ: ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ വിപണി കനത്ത തിരിച്ചടി നേരിടുകയാണ്. ബോം​ബെ സൂചിക സെന്‍സെക്​സ്​ 550 പോയിന്‍റ്​ നഷ്​ടത്തിലാണ്​ വ്യാപാരം തുടങ്ങിയത്​. 33,849 പോയിന്‍റിലാണ്​ സെന്‍സെക്​സ്​ ഇപ്പോള്‍ വ്യാപാരം നടത്തുന്നത്​. നിഫ്​റ്റിയും 10,400 പോയിന്‍റ്​ താഴെയെത്തി.

ആഗോളവിപണികളിലെല്ലാം തന്നെ ഒാഹരി വിറ്റഴിക്കാനുള്ള പ്രവണതയാണ്​ ഉള്ളത്​. ഇത്​ ഇന്ത്യന്‍ വിപണിയിലും പ്രതിസന്ധി സൃഷ്​ടിക്കുകയാണ്​. അമേരിക്കയില്‍ പണപ്പെരുപ്പം വര്‍ധിക്കാനുള്ള സാഹചര്യവും തിരിച്ചടിയായി. അമേരിക്കയിലെ ഡൗജോണ്‍സ്​ ജപ്പാന്‍റെ ​​നിക്കി തുടങ്ങിയ സൂചികക​ളെല്ലാം  തന്നെ നിലവില്‍ നഷ്​ടത്തിലാണ്​ വ്യാപാരം നടത്തുന്നത്​.

കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്ര ബജറ്റ് വന്നതിനു ശേഷം ഓഹരി വിപണി തുടര്‍ച്ചയായ നഷ്ടം നേരിടുകയാണ്. അതിനിടെ, ഇന്നലെ ഒരു ശതമാനം നേട്ടമുണ്ടാക്കിയിരുന്നു. ജനുവരി 26 മുതല്‍ വാള്‍സ്ട്രീറ്റ് തകര്‍ച്ചയിലാണ്. 2.49 ട്രില്യണ്‍ ഡോളറിന്‍റെ നഷ്ടം അമേരിക്കന്‍ വിപണിയില്‍ ഉണ്ടായെന്നാണ് കണക്ക്.

 

 

 

 

prp

Related posts

Leave a Reply

*