കറിവേപ്പിലയും തൈരും വെളുപ്പ് ഗ്യാരണ്ടി

വെളുപ്പു നിറത്തിന് പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് പലരും. കെമിക്കലുകളടക്കമുള്ള പല വഴികളും ഇതിനായി ഉപയോഗിയ്ക്കുന്നവര്‍. എന്നാല്‍ ഇത്തരം വഴികള്‍ പലപ്പോഴും ദോഷഫലങ്ങളാണ് ഉണ്ടാക്കുന്നത്. താല്‍ക്കാലിക ഗുണം നല്‍കിയായലും ചിലപ്പോള്‍ മറ്റു പല ചര്‍മപ്രശ്‌നങ്ങളുമുണ്ടാക്കും.

ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ലത് തികച്ചും പ്രകൃതിദത്ത വഴികള്‍ പരീക്ഷിയ്ക്കുകയെന്നതാണ്. ഇത്തരത്തിലൊരു വഴിയാണ് കറിവേപ്പില. നമ്മുടെ പറമ്പുകളില്‍ ഒരു കാലത്തു സമൃദ്ധിയായി ഉണ്ടായിരുന്ന, ഇപ്പോഴും നാട്ടിന്‍ പുറങ്ങളിലും കാണുന്ന ഒന്ന്. പല തരത്തിലും കറിവേപ്പില ചര്‍മം വെളുക്കുവാന്‍ ഉപയോഗിയ്ക്കാം. ഇതെക്കുറിച്ചു കൂടുതലറിയൂ,

 

കറിവേപ്പില അരച്ച് ഇതില്‍ മഞ്ഞള്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നത് ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇത് മുഖക്കുരുവിന്‍റെ പാടുകള്‍ കളയാനും നല്ലതാണ്.

 

Image result for തൈര്

കറിവേപ്പില അരച്ച് തൈരില്‍ കലക്കി മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറം നല്‍കാന്‍ സഹായിക്കും. ഇത് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടാണ് നല്‍കുക.

 

Related image

കറിവേപ്പില അരച്ചതില്‍ പാല്‍ കലര്‍ത്തി മുഖത്തു പുരട്ടിയാല്‍ മുഖത്തിനു നിറം വയ്ക്കും. തിളപ്പിയ്ക്കാത്ത ക്രീമോടു കൂടിയ പാലില്‍ അരച്ചു പുരട്ടുന്നത് മുഖത്തിന് നിറവും മൃദുത്വവും നല്‍കും

Related image

കറിവേപ്പില, നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം തേയ്ക്കുന്നതും ചര്‍മ്മത്തില്‍ മാറ്റമുണ്ടാക്കുന്നു. അല്‍പം കറിവേപ്പില അരച്ച് അതില്‍ പകുതി നാരങ്ങയുടെ നീര് ചേര്‍ക്കാം. ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ മതി.

Image result for ഒലിവ് ഓയില്‍

 

വരണ്ട ചര്‍മത്തിനുളള നല്ലൊരു പരിഹാരമാണ് കറിവേപ്പിലും ഒലീവ് ഓയിലും. കറിവേപ്പില അരച്ച് അല്‍പം ഒലീവ് ഓയിലില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇത് മുഖത്തിന് തിളക്കവും നല്‍കും. ചര്‍മത്തിന് ഈര്‍പ്പം നല്‍കി ചര്‍മത്തിലെ ചുളിവുകളും അയവുമല്ലൊം അകറ്റാനും ഇത് നല്ലതാണ്.

Image result for വെളിച്ചെണ്ണ

കറിവേപ്പിലയും വെളിച്ചെണ്ണയും കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്. ഇത് മുഖത്തിന് നിറം നല്‍കുക മാത്രമല്ല, മുഖക്കുരു പ്രശ്‌നങ്ങള്‍ അകറ്റുകയും ചെയ്യും.

 

കറിവേപ്പിലയും പഴുത്ത പപ്പായയും കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തു പുരട്ടുന്നത് മുഖത്തിനു നിറം നല്‍കാനുള്ള നല്ലൊരു വഴിയാണ്. മുഖക്കുരു പാടുകള്‍ മാറാനും ഇന്‍ഫെകഷനുകള്‍ മാറാനും ഇത് ഏറെ നല്ലതാണ്. കറിവേപ്പിലയ്ക്ക് അണുനാശിനിയെന്ന കഴിവുണ്ട്.

prp

Leave a Reply

*