ഇത് വിജയ് സേതുപതി തന്നെയാണോ? സീതാകാത്തിയുടെ മാസ് ട്രെയിലര്‍ കണ്ട് അമ്പരന്ന് ആരാധകര്‍- VIDEO

ഇമൈക്ക നൊടികള്‍, 96 എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം വിജയ് സേതുപതിയുടെ സീതാകാത്തി എത്തുന്നു. സീതാകാത്തി എന്ന സിനിമയിലെ സേതുപതിയുടെ വേഷത്തെക്കുറിച്ച് റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്‍റെ മാസ് ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ട്രെയിലര്‍ കണ്ടാല്‍ തന്നെ അറിയാം വിജയ് സേതുപതിയുടെ അടുത്ത ഹിറ്റ് ചിത്രമായിരിക്കുമെന്ന്. ഇതില്‍ വിജയ് സേതുപതി തന്നെയാണോ എന്നു തോന്നിപ്പാകാം.  അടയാളം പോലും മനസ്സിലാക്കാന്‍ പറ്റാത്ത മേക്കോവറിലാണ് സേതുപതി എത്തുന്നത്. വയസന്റെ വേഷമാണ് വിജയ് സേതുപതി കൈകാര്യം ചെയ്തിരിക്കുന്നത്.

Image result for seethakathi

മേക്കപ്പില്‍ രൂപമൊക്കെ ആകെപ്പാടെ മാറ്റിയിരിക്കുന്നു. ഇത് വിജയ് സേതുപതിയാണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തില്‍. എണ്‍പതുകാരന്റെ വേഷമാണ് വിജയ്ക്ക്. അയ്യാ എന്നാണ് എല്ലാവരും കഥാപാത്രത്തെ വിളിക്കുന്നത്. വലിയ സിനിമാ സൂപ്പര്‍ സ്റ്റാറിന്‍റെ വേഷമാണിതെന്ന് മനസ്സിലാക്കാം.

ബാലാജി തരണീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘നടുവിലെ കൊഞ്ചം പാക്കാത കാണോം’ എന്ന ഹിറ്റിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. 75 സെലിബ്രിറ്റികള്‍ ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. കലയെ സ്നേഹിക്കുന്ന ഒരു നടന്‍റെ ജീവിതവും സിനിമാ രംഗവുമായി അയാള്‍ക്കുണ്ടാകുന്ന ഏറ്റുമുട്ടലുകളുമാണ് ട്രെയിലറില്‍ പറയുന്നത്. ചിത്രത്തിനായി ആരെയും അത്ഭുതപ്പെടുത്തുന്ന മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്.

Image result for seethakathi

ചിത്രത്തിലെ വിജയ്യുടെ ലുക്കിനു പിന്നില്‍ ഓസ്‌കര്‍ ജേതാക്കളായ കെവിന്‍ ഹാനെ, അലക്സ് നോബിള്‍ എന്നിവരാണ്. പ്രോസ്തറ്റിക് മേക്കപ്പിന് വേണ്ടി വിജയ് സേതുപതിയും സംവിധായകന്‍ ബാലാജി തരണീധരനും അമേരിക്കയില്‍ പോയിരുന്നു. ചിത്രത്തില്‍ നായികയായി എത്തുന്നത് ദേശീയ പുരസ്‌കാര ജേതാവ് അര്‍ച്ചനയാണ്. രമ്യ നമ്പീശന്‍, ഗായത്രി, പാര്‍വതി നായര്‍, സംവിധായകന്‍ മഹേന്ദ്ര എന്നിവരും ‘സീതാകാത്തി’യിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

Related posts

Leave a Reply

*