സര്‍ക്കാരിനെതിരെ ജനവികാരമില്ല; വ്യക്തിപരമായ മാന്യത നോക്കിയാവണം വോട്ട് -പി.സി ജോര്‍ജ്

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് എന്നോ എല്‍.ഡി.എഫ് എന്നോ നോക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാരിനെതിരായ ജനവികാരം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകില്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യക്തിപരമായ കഴിവിനാണ് വോട്ട്. ജനാധിപത്യം സംരക്ഷിക്കാന്‍ എല്ലാവരും വോട്ട് ചെയ്യണമെന്നും വ്യക്തിപരമായ മാന്യത നോക്കിയാവണം വോട്ടെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ജില്ല പഞ്ചായത്ത് ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കും. കഴിഞ്ഞ തവണ എല്‍.ഡി.എഫിനൊപ്പം നിന്ന് ജയിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ജനപക്ഷം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ഷോണ്‍ ജോര്‍ജിന് ആയിരിക്കുമെന്നും ജോര്‍ജ് പറഞ്ഞു. കുറ്റിപാറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 2ാം നമ്ബര്‍ ബൂത്തിയാണ് പി.സി ജോര്‍ജ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ ഉഷാ മരുമകള്‍ പാര്‍വതി എന്നിവര്‍ക്കൊപ്പമെത്തിയാണ് വോട്ട് ചെയ്തത്.

prp

Leave a Reply

*