സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിന് കേരളം ഇന്ന് ഇറങ്ങും. തമിഴ്നാടാണ് കേരളത്തിന്റെ എതിരാളികള്‍.
ഇന്ന് ഒരു സമനില മതിയാകും കേരളത്തിന് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത ഉറപ്പിക്കാന്‍. ആദ്യ മത്സരത്തില്‍ കേരളം ഏഴു ഗോളിന് ആന്ധ്രാപ്രദേശിനെ പരാജയപ്പെടുത്തിയിരുന്നു.
തമിഴ്നാട് ആദ്യ മത്സരത്തില്‍ ഒരു ഗോളിനാണ് ആന്ധ്രയെ തോല്‍പ്പിച്ചത്. വൈകിട്ട് നാലു മണിക്കാണ് മത്സരം. കളി തത്സമയം കര്‍ണാടക ഫുട്ബോള്‍ അസോസിയേഷന്റെ ഫേസ്ബുക്ക് പേജില്‍ കാണാം.

