എസ് ദുര്‍ഗ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം: സനല്‍കുമാര്‍  ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. രാഷ്ട്രീയ പ്രതിരോധത്തിന്‍റെ ഭാഗമായി പ്രത്യേക പ്രദര്‍ശനം നടത്തുമെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍ വ്യക്തമാക്കി.

പ്രദര്‍ശനം നടത്താന്‍ സനല്‍ കുമാര്‍ സമ്മതിച്ചുവെന്നും കമല്‍ അറിയിച്ചു കലയെ രാഷ്ട്രീയ പകപോക്കലിനുപയോഗിക്കരുതെന്നാണ് അക്കാദമിയുടെ നിലപാട്. ഇതിന്‍റെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന് വേണ്ടി പ്രത്യേക പ്രദര്‍ശനമാണ് ഒരുക്കുന്നത്.

നേരത്തെ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്നും എസ് ദുര്‍ഗയെ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. രണ്ടാമതും ചിത്രം കണ്ട ജൂറിയുടെ റിപ്പോര്‍ട്ട് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് അയക്കണമെന്നും അവിടെനിന്ന് കോടതിയില്‍ സമര്‍പ്പിച്ച്‌ അനുകൂല ഉത്തരവ് നേടിയാല്‍ മാത്രമേ ചിത്രം പ്രദര്‍ശിപ്പിക്കൂ എന്നും അധികൃതര്‍ നിലപാടെടുത്തതോടെയാണ് ചിത്രം ഗോവയില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വഴിയടഞ്ഞത്.

തുടര്‍ന്ന് കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം റദ്ദാക്കുകയും ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്യുകയായിരുന്നു.

 

 

prp

Related posts

Leave a Reply

*