റോഡ് സേഫ്റ്റി ലോക ക്രിക്കറ്റ് സീരീസില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം; ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

റോഡ് സേഫ്റ്റി ലോക ക്രിക്കറ്റ് സീരീസ് ടൂര്‍ണമെന്റില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കുന്ന ഇന്ത്യ ലെജന്‍ഡ്സും കെവിന്‍ പീറ്റേഴ്സണ്‍ നായകനായ ഇംഗ്ലണ്ട് ലെജന്‍ഡ്സുമാണ് ഏറ്റുമുട്ടുന്നത്. ജയം ലക്ഷ്യമിട്ട് ഇരു ടീമുകളും അങ്കത്തിനിറങ്ങുമ്ബോള്‍ തീപാറുന്ന പോരാട്ടം തന്നെ ക്രിക്കറ്റ് ആരാധകര്‍ക്ക് പ്രതീക്ഷിക്കാം. റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്തരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. വിജയകുതിപ്പ് തുടരുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുക.

ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ച ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. ടൂര്‍ണമെന്റില്‍ ബ്രയാന്‍ ലാറയുടെ വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്സിനെ ഏഴ് വിക്കറ്റിന് തകര്‍ത്തുകൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. രണ്ടാമത്തെ മത്സരത്തില്‍ തിലകരത്ന ദില്‍ഷന്റെ ശ്രീലങ്കയെ അഞ്ച് വിക്കറ്റിനും, ബംഗ്ലാദേശിനെ 10 വിക്കറ്റിനും തോല്‍പിച്ചു. അതേസമയം, ഇംഗ്ലണ്ടിന് ടൂര്‍ണമെന്റിലെ ഇന്ന് രണ്ടാം മത്സരമാണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചിരുന്നു.

prp

Leave a Reply

*