എനിക്ക്‌ ഈ നാട്ടില്‍ വീട് കിട്ടില്ലെന്ന്‌ എല്ലാവര്‍ക്കും അറിയാം, എന്നിട്ടും…..നല്ലവരായ എന്റെ സുഹൃത്തുക്കളെ ജനങ്ങളെ ഒരാളെ കണ്ടെത്താന്‍ നിങ്ങള്‍ എല്ലാവരും എന്നെ സഹായിക്കണം പ്ലീസ്; പരിചയമുള്ളവര്‍ അവരാരോട് ആ ലോണ്‍ ഒന്ന് ക്ലോസ് ചെയാന്‍ പറയണം പ്ലീസ്; കുറിപ്പ് പങ്കു വച്ച്‌ രഹ്ന ഫാത്തിമ

എനിക്ക്‌ ഈ നാട്ടില്‍ വീട് കിട്ടില്ലെന്ന്‌ എല്ലാവര്‍ക്കും അറിയാം, എന്നിട്ടും.....നല്ലവരായ എന്റെ സുഹൃത്തുക്കളെ ജനങ്ങളെ ഒരാളെ കണ്ടെത്താന്‍ നിങ്ങള്‍ എല്ലാവരും എന്നെ സഹായിക്കണം പ്ലീസ്; പരിചയമുള്ളവര്‍ അവരാരോട് ആ ലോണ്‍ ഒന്ന് ക്ലോസ് ചെയാന്‍ പറയണം പ്ലീസ്; കുറിപ്പ് പങ്കു വച്ച്‌ രഹ്ന ഫാത്തിമ

നല്ലവരായ എന്റെ സുഹൃത്തുക്കളെ ജനങ്ങളെ ഒരാളെ കണ്ടെത്താന്‍ നിങ്ങള്‍ എല്ലാവരും എന്നെ സഹായിക്കണം പ്ലീസ്.

അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് രഹ്ന ഫാത്തിമ. അവര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്ന കുറിപ്പില്‍ പറയുന്നത് ഇങ്ങനെ ; കാണ്മാനില്ല… കാണ്മാനില്ല…

നല്ലവരായ എന്റെ സുഹൃത്തുക്കളെ ജനങ്ങളെ ഒരാളെ കണ്ടെത്താന്‍ നിങ്ങള്‍ എല്ലാവരും എന്നെ സഹായിക്കണം പ്ലീസ്. എന്താണ് കാര്യം അറിയണ്ടേ… കഥപറയാം. ഞാന്‍ BSNL-ല്‍ ജോലി ചെയ്യുന്ന കാലം എന്റെ സുഹൃത്ത് ആയ മനോജിന്റെ ബിസിനസ് പാര്‍ട്ണര്‍മാരായിരുന്നു രണ്ടുപ്പേര്‍.

ഇവര്‍ വഴി ഞാന്‍ പരിചയപ്പെട്ട BSNL-ല്‍ തന്നെ ജോലിചെയ്യുന്ന വ്യക്തിയെയാണ് കാണാതായിരിക്കുന്നത്. കുറെ നാളുകള്‍ക്കു ശേഷം എന്നെ വന്നു കാണുന്ന അവര്‍ KSFE ചിട്ടി വഴി ലോണ്‍ എടുക്കാന്‍ ജാമ്യം നില്‍ക്കാന്‍ ആവശ്യപ്പെട്ടു. എനിക്കും ഒരു ലോണ്‍ ആവശ്മുണ്ട് പരസ്പരം ജാമ്യം നിന്നുകൊണ്ട് ലോണ്‍ എടുക്കാന്‍ തീരുമാനിച്ചു, ലോണ്‍ എടുക്കുകയും ചെയ്തു.

വീണ്ടും കുറെ നാളുകള്‍ക്കു ശേഷം എന്നെ ജോലിയില്‍ നിന്നും നിര്‍ബധിതമായി പിരിച്ചു വിടുകയും ചെയ്തു. അതിന്റെ സെറ്റില്‍മെന്റ് എന്നോണം മൂന്നുലക്ഷത്തി പതിനായിരം രൂപ കണക്കാക്കി. ആ തുക നേരെ നല്ലവരായ BSNL-ല്‍ KSFEറവന്യു റിക്കവറി പ്രകാരം എന്റെ ലോണ്‍ലേക്ക് 226028/- രൂപയും അവരുടെ ലോണ്‍ലേക്ക് 83125/- രൂപയും കൊടുത്തു.

പാവം ഇതറിഞ്ഞ ഞാന്‍ എനിക്ക് എതിരെയുള്ള കേസ്സും ഞാന്‍ കൊടുത്ത കേസുമായി തിരക്കില്‍ അവരുടെ എനിക്കറിയാവുന്ന നമ്ബറിലേക്ക് വിളിച്ചു നോക്കി ഒരു രക്ഷയുമില്ലെന്നും രെഹ്ന പറയുന്നു. വീണ്ടും കുറെ നാളുകള്‍ക്കു ശേഷം എന്റെ സുഹൃത്ത് ആക്‌സിഡന്റ് ആയികിടക്കുന്ന സമയത്ത് ഞാന്‍ പാര്‍ട്ടണുമാരില്‍ ഒരാളെ വിളിച്ചു.

മറ്റു രണ്ടുപെടരുടെയും നമ്ബര്‍ വാങ്ങി, സൃഹൃത്തിനെ വിളിച്ചു കിട്ടിയില്ല. മറ്റൊരാള്‍ വഴി ആ സൃഹൃത്തിനോട് സംസാരിക്കാന്‍ ശ്രമിച്ചു. നടന്നില്ലായെന്ന് മാത്രമല്ല പാര്‍ട്ടണുമാരില്‍ ഒരാള്‍ KSFE യില്‍ അറിയിച്ചത് പ്രകാരം റവന്യു റിക്കവറി ചെയ്ത ഉദ്യോഗസ്ഥര്‍ വിളിച്ചു മല്ലികയുടെ ലോണിന്റെ ബാക്കി ഞാന്‍ അടക്കണം , ആ ലോണ്‍ ഞാന്‍ ക്ലോസ് ചെയ്യണമെന്ന്.

സത്യമായിട്ടും റവന്യു റിക്കവറി ചെയ്യാന്‍ കൊടുത്തു തീര്‍ക്കാനുള്ള കടങ്ങള്‍ അല്ലാതെ ഒന്നുമില്ല എന്റെ കൈയില്‍. ദേ.. വീണ്ടും ഇന്നലെ റവന്യു റിക്കവറി ഉദ്യോഗസ്ഥര്‍ വിളിച്ചു നിങ്ങള്‍ എവിടെയാണ് താമസിക്കുന്നതെന്ന്? പാവം ഞാന്‍! “ഒരുമാതിരി ചങ്കില്‍ കുത്തുന്ന വര്‍ത്തമാനം പറയരുത് മുതലാളി.”

(എനിക്ക്‌ ഈ നാട്ടില്‍ വീട് കിട്ടില്ലെന്ന്‌ എല്ലാവര്‍ക്കും അറിയാം, എന്നിട്ടും ) NB:- *ആ സൃഹൃത്തിനെ കണ്ടെത്തിയവര്‍, പരിചയമുള്ളവര്‍ അവരാരോട് ആ ലോണ്‍ ഒന്ന് ക്ലോസ് ചെയാന്‍ പറയണം പ്ലീസ്. *കൂട്ടത്തില്‍ എന്റെ കൈയില്‍ നിന്നും ലോണിലേക്ക് പിടിച്ച 83125/- രൂപ കൂടി തരാന്‍ പറയോ പ്ലീസ്. …

prp

Leave a Reply

*