റിയല്‍‌മി 6 ഐ സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുവാന്‍ ഒരുങ്ങുന്നു

റിയല്‍‌മി 6 ഐ സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുവാന്‍ ഒരുങ്ങുന്നു. റിയല്‍‌മി 6 ഐ ലോഞ്ച് ഇന്ത്യയില്‍ ജൂലൈ 14 ന് ഉച്ചയ്ക്ക് 1:00 മണിക്ക് നടത്തും.

ടിപ്പ്സ്റ്റര്‍ സുധാന്‍ഷു ഫ്ലിപ്പ്കാര്‍ട്ട് ലിസ്റ്റിംഗ് നീക്കം ചെയ്യുന്നതിന് മുമ്ബ് അത് കണ്ടെത്തി ട്വിറ്ററില്‍ സ്ക്രീന്‍ഷോട്ടുകള്‍ ഷെയര്‍ ചെയ്യ്തു. ജൂലൈ 14 ന് ഫ്ലിപ്പ്കാര്‍ട്ട് വഴി ലഭ്യമാകുന്ന റിയല്‍‌മി സി 11 ഫോണ്‍ ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ് കമ്ബനി. റിയല്‍‌മി 6 ഐ ഇതിനകം മ്യാന്‍‌മറില്‍‌ ലഭ്യമായതിനാല്‍‌ ഈ സ്മാര്‍ട്ട്ഫോണിന്‍റെ സവിശേഷതകളും വിലയും ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

റിയല്‍‌മി 6 ഐ വില ആരംഭിക്കുന്നത് എംഎംകെ 249,900 ല്‍ നിന്നാണ്. ഇത് ഇന്ത്യയില്‍ ഏകദേശം 13,000 രൂപയാണ്. അതേ വിലയ്ക്ക് കമ്ബനി 3 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡല്‍ വാഗ്ദാനം ചെയ്യുന്നു. റിയല്‍‌മി 6 ഐയുടെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് മ്യാന്‍മറില്‍ എംഎംകെ 299,900 (ഏകദേശം 15,600 രൂപ) ആണ് വില വരുന്നത്. ഇന്ത്യയില്‍ ഇത് ഫ്ലിപ്കാര്‍ട്ട് വഴി ലഭ്യമാകും.

മാലി ജി 52 ജിപിയുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 80 ചിപ്‌സെറ്റിലാണ് റിയല്‍‌മി 6 ഐ പ്രവര്‍ത്തിക്കുന്നത്. പുതിയ ചിപ്‌സെറ്റിന് രണ്ട് കോര്‍ടെക്‌സ്-എ 75 കോറുകളും ആറ് കോര്‍ടെക്‌സ്-എ 55 കോറുകളുമുണ്ട്. ആന്‍ഡ്രോയിഡ് 10ല്‍ റിയല്‍‌മി യുഐ ഉപയോഗിച്ച്‌ ഈ സ്മാര്‍ട്ഫോണ്‍ വരുന്നു. 20: 9 വീക്ഷണാനുപാതമുള്ള 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 3 ജിബി + 64 ജിബി, 4 ജിബി + 128 ജിബി എന്നിവയുള്‍പ്പെടെ രണ്ട് മോഡലുകളിലാണ് ഏറ്റവും പുതിയ റിയല്‍‌മി ഫോണ്‍ വരുന്നത്.

prp

Leave a Reply

*